തിരുവനന്തപുരം: (truevisionnews.com) നിർണ്ണായക ജനവിധിക്കായി കാത്തിരിക്കുകയാണ് കേരളവും. വോട്ടെടുപ്പ് കഴിഞ്ഞ് 39 -ാം നാളിലാണ് സംസ്ഥാനത്തെ വോട്ടെണ്ണൽ നടക്കുന്നത്.
20 മണ്ഡലങ്ങളിലും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കാത്തു കാത്തിരുന്ന ആ ദിവസം എത്തുമ്പോൾ പ്രവചനങ്ങളും കൂട്ടലും കിഴിക്കലുമെല്ലാം കടന്ന് യഥാർത്ഥ ഫലം എന്താകുമെന്നത് മാത്രമാണ് അറിയാനുള്ളത്.
വോട്ടെണ്ണൽ ഇപ്രകാരം
നിയമസഭാ മണ്ഡലങ്ങൾ തിരിച്ചാണ് വോട്ടെണ്ണൽ. ഓരോ മണ്ഡലങ്ങൾക്കും ഓരോ ഹാളുകൾ വീതം. പരമാവധി ഒരു ഹാളിൽ 14 ടേബിളുകൾ.
പോസ്റ്റൽ ബാലറ്റ് എണ്ണാൻ പ്രത്യേക ടേബിളുണ്ടാകും. ഇ ടി പി ബി എം എസ് വോട്ടുകളും തപാൽ വോട്ടുകൾ പോലം റിട്ടേണിംഗ് ഓഫീസറുടെ മേശയിലാണ് എണ്ണുക.
വോട്ടെണ്ണൽ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ കിട്ടുന്ന ഇ ടി പി ബി എം എസ് വോട്ടുകൾ പരിഗണിക്കും. എട്ടരയോടെ ആദ്യ റൗണ്ടിലെ ഫലം പുറത്ത് വരും.
12 മണിയോടെ അന്തിമ ഫലം വരും എന്നാണ് പ്രതീക്ഷ. ഇ വി എം എണ്ണിത്തീർന്നാൽ ഒരു നിയമസഭാ മണ്ഡലത്തില 5 ബൂത്തുകൾ വീതം നറുക്കെടുത്ത് അവിടങ്ങളിലെ വി വി പാറ്റ് കൂടി എണ്ണിയാകും ഔദ്യോഗിക ഫല പ്രഖ്യാപനം.
#Tomorrow #crucial #how #vote #count #Kerala? #Everything #know