നീലേശ്വരം: (truevisionnews.com) പള്ളിക്കര മേൽപാലത്തിന്റെ മുകളിൽ നിന്ന് നിയന്ത്രണം വിട്ട സ്കൂൾ ബസ് ഡിവൈഡറിൽ ഇടിച്ചു നിന്നു.

ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് മിനി സ്കൂൾ ബസ് മേൽപാലത്തിന്റെ തെക്കേയറ്റത്ത് ഡിവൈഡർ ഭിത്തിയിൽ ഇടിച്ചു തകർന്നത്.
വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. മേൽപാലത്തിന്റെ കൈവരിയോട് ചേർന്ന് സോളാർ പാനൽ സ്ഥാപിച്ചത് അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു.
കൈവരിയുടെ മുകളിൽ കയറിയാൽ പാനലിന് മുകളിലേക്ക് കയറാം. സോളാർ പാനൽ സുരക്ഷിതമല്ലാത്ത രീതിയിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ സാമൂഹിക വിരുദ്ധർ കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്.
സോളാർ പാനലുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകട ഭീഷണി ഒഴിവാക്കുന്നതിനുമുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
പാലത്തിന്റെ മുകളിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായും മലമൂത്ര വിസർജനം നടത്തുന്നതായും പരാതിയുണ്ട്. ഇത് തടയുന്നതിന് വേണ്ടി പാലത്തിൽ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
#School #bus #met #accident #front #vehicle #completely #destroyed.
