ബെംഗളൂരു: (truevisionnews.com) ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്ക് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. നീണ്ട ആലോചനകള്‍ക്കു ശേഷമാണ് തന്റെ ഈ തീരുമാനമെന്ന് കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായിരുന്ന കാര്‍ത്തിക്ക് മേയ് 22-ന് രാജസ്ഥാനെതിരായ എലിമിനേറ്റര്‍ മത്സരത്തിലാണ് അവസാനമായി കളത്തിലിറങ്ങിയത്.
ഈ നീണ്ട യാത്ര ആഹ്ലാദകരവും ആസ്വാദ്യകരവുമാക്കിയ സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും കാര്‍ത്തിക്ക് നന്ദിയറിയിച്ചു.
ഇന്ത്യയ്ക്കായി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.
ടെസ്റ്റില്‍ 1025 റണ്‍സും ഏകദിനത്തില്‍ 1752 റണ്‍സും ടി20-യില്‍ 686 റണ്‍സുമാണ് സമ്പാദ്യം. 257 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച കാര്‍ത്തിക്ക് 4842 റണ്‍സ് നേടിയിട്ടുണ്ട്.
ആര്‍സിക്ക് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്കായും കളിച്ചു.
#Dineshkarthik #officially #announces #retirement #forms #cricket