#death | ഓവുചാലിൽ വീണ് പരിക്ക്; വീട്ടിലെത്തിച്ച ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ്‌ മരിച്ചു

#death | ഓവുചാലിൽ വീണ് പരിക്ക്; വീട്ടിലെത്തിച്ച ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ്‌ മരിച്ചു
Jun 1, 2024 11:18 AM | By Susmitha Surendran

കാഞ്ഞങ്ങാട്: (truevisionnews.com)  ഓവുചാലിൽ വീണ്‌ പരിക്കേറ്റ ഭർത്താവിനെ കണ്ട് വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് 'ദീപ'ത്തിൽ മീരാ കാംദേവ് ആണ് മരിച്ചത്.

വീട്ടിലെത്തിച്ച ഭർത്താവിനെ കണ്ടാണ് കുഴഞ്ഞ് വീണത്. കഴിഞ്ഞ ദിവസം രാവിലെ 8.30-ഓടെ റേഷൻകടയിൽ പോയി മടങ്ങിവരവേയാണ് ഭർത്താവ് എച്ച് എൻ കാംദേവ് ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലേക്ക് വഴുതി വീണത്.

റോഡരികിലെ ഓവുചാലിൻ്റെ തുടക്കത്തിൽ മാത്രമാണ് സ്ലാബ് ഉള്ളത്. ഒരാൾ താഴ്ചയുള്ള ചാലിൽ വീണ ഇദ്ദേഹത്തെ ഓടിയെത്തിയവർ പുറത്തേക്കെടുത്തു. കൈമുട്ടിന് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്നതിനാൽ കാറിൽ വീട്ടിലേക്കു കൊണ്ടുപോയി.

ചെളിപുരണ്ട് അവശനായ ഭർത്താവിനെ കണ്ടതും ഭാര്യ കുഴഞ്ഞുവീഴുകയായിരുന്നു. അതേ കാറിൽ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളിൽ മരിക്കുകയായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചയോടെ പുതിയകോട്ട പൊതുശ്മശാനത്തിൽ.

മക്കൾ: രാകേഷ് (കാനഡ), ദീപാ രമേഷ് (ചെന്നൈ) ശില്പാ വിഷ്ണു( ദുബായ്). മരുമക്കൾ: സന്ധ്യ (കാനഡ), ആർ രമേഷ് (ചെന്നൈ), വിഷ്ണു രാജശേഖരൻ (ദുബായ്). സഹോദരങ്ങൾ: ചന്ദ്രൻ, വിവേക്, വേണി, ശശികല

#housewife #collapsed #died #after #seeing #her #injured #husband #who #fallen #down #drain.

Next TV

Related Stories
#ganja | അരയില്‍ കറുത്ത കവറില്‍ തിരുകി വച്ച നിലയില്‍; തീയറ്റ‍ർ പരിസരത്ത് കറങ്ങി നടന്ന 45കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചു

Jun 20, 2024 08:31 PM

#ganja | അരയില്‍ കറുത്ത കവറില്‍ തിരുകി വച്ച നിലയില്‍; തീയറ്റ‍ർ പരിസരത്ത് കറങ്ങി നടന്ന 45കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചു

18ന് രാത്രിയോടെ പുല്‍പള്ളി ടൗണില്‍ ആനപ്പാറ റോഡിലെ ജോസ് തിയേറ്ററിനു പരിസരത്തു വച്ചാണ് മമ്മൂട്ടി...

Read More >>
#ksubandh |മാർച്ചിന് നേരെ പൊലീസ് അതിക്രമം; കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ് യു

Jun 20, 2024 08:30 PM

#ksubandh |മാർച്ചിന് നേരെ പൊലീസ് അതിക്രമം; കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ് യു

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ കമ്മിറ്റിയാണ് കളക്ടറേറ്റിലേക്ക് മാർച്ച്...

Read More >>
#accident |ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിൽ കാറിടിച്ചു,  യുവാവിന് ദാരുണാന്ത്യം

Jun 20, 2024 08:26 PM

#accident |ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിൽ കാറിടിച്ചു, യുവാവിന് ദാരുണാന്ത്യം

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അനന്തുവിന്‍റെ ബൈക്കിൽ എതിരെ വന്ന കാർ...

Read More >>
#accident |  താമരശ്ശേരിയിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Jun 20, 2024 05:13 PM

#accident | താമരശ്ശേരിയിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#VSivankutty | പരീക്ഷ നടത്തിപ്പില്‍ കേരളം രാജ്യത്തിനു മാതൃക; കേന്ദ്രം മറുപടി പറയണം - മന്ത്രി ശിവന്‍കുട്ടി

Jun 20, 2024 04:57 PM

#VSivankutty | പരീക്ഷ നടത്തിപ്പില്‍ കേരളം രാജ്യത്തിനു മാതൃക; കേന്ദ്രം മറുപടി പറയണം - മന്ത്രി ശിവന്‍കുട്ടി

ഫലപ്രദമായി മൂല്യനിര്‍ണയം നടത്തി. നേരത്തെ പ്രഖ്യാപിച്ചതിലും മുമ്പേ തന്നെ ഫലപ്രഖ്യാപനം നടത്തി. ഉപരിപഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും...

Read More >>
#Complaint | കോഴിക്കോട് വടകരയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി

Jun 20, 2024 04:49 PM

#Complaint | കോഴിക്കോട് വടകരയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി

പുത്തൂർ സ്വദേശി അർജുനെ വടകര പോലീസ് പിടികൂടി...

Read More >>
Top Stories