#Complaint |വയനാട് ജില്ലാ കളക്ടറുടെ ഓഫീസില്‍ ആനക്കൊമ്പ് പ്രദര്‍ശിപ്പിക്കുന്നു; പരാതി

#Complaint |വയനാട് ജില്ലാ കളക്ടറുടെ ഓഫീസില്‍ ആനക്കൊമ്പ് പ്രദര്‍ശിപ്പിക്കുന്നു; പരാതി
May 30, 2024 10:04 PM | By Susmitha Surendran

കല്‍പ്പറ്റ: (truevisionnews.com)  വയനാട് ജില്ലാ കളക്ടറുടെ ഓഫീസില്‍ ആനക്കൊമ്പ് പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പരാതി. വയനാട് മടക്കിമല സ്വദേശി ഇളങ്ങോളി അബ്ദുറഹ്‌മാനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

ഫോറസ്റ്റ് ഫ്‌ളയിങ് സ്‌ക്വാഡ് ആന്‍ഡ് വിജിലന്‍സ് അടക്കം ഉന്നത വനം വകുപ്പ് അധികൃതര്‍ക്കാണ് പരാതി നല്‍കിയത്. വിഷയം പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അബ്ദുറഹ്‌മാന്‍ പറഞ്ഞു.

നിലവിലെ നിയമങ്ങള്‍ പ്രകാരം ആനക്കൊമ്പ് സൂക്ഷിക്കേണ്ടത് ട്രഷറിയിലെ സ്‌ട്രോങ് റൂമിലാണ്. ഇത് യഥാര്‍ത്ഥ ആനക്കൊമ്പുകളാണെങ്കില്‍ അവിടേക്കു മാറ്റാതെ ജില്ലാ കളക്ടറുടെ ഓഫീസില്‍ പ്രദര്‍ശനത്തിന് വെക്കുന്നതെന്തിനാണ് പരാതിക്കാരന്‍ ഉന്നയിക്കുന്നത്.

ഇതിലൂടെ കളക്ടര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും പരാതിക്കാരന്‍ ചോദിക്കുന്നു. അതേസമയം ആനക്കൊമ്പ് ഒറിജിനലാണോയെന്ന് വ്യക്തമല്ല.

ആനക്കൊമ്പുകളുടെ പശ്ചാത്തലത്തില്‍ ഇരുന്ന് ഫോട്ടോ എടുത്ത് ജില്ലാ കളക്ടര്‍ രേണുരാജ് ഐഎഎസ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് അബ്ദുറഹിമാന്‍ പരാതി നല്‍കിയത്.

'കണ്ണില്‍ ചോരയില്ലാത്ത കുറെ മനുഷ്യര്‍ വെടിയേറ്റ ആ ഗജരാജന്റെ രക്തപ്പുഴയുടെ ഓരം ചേര്‍ന്ന് മഴു കൊണ്ട് മുഖവും തലയും വെട്ടിക്കീറി എടുത്ത ആ കൊമ്പുകള്‍ ഉന്നത പദവിയില്‍ ഇരിക്കുന്ന ജനസേവക തന്റെ ഓഫിസ് ചെയറിനു പിറകില്‍ ബാക്ക് ഗ്രൗണ്ട് ആയി വെച്ച് അതിന് മുന്നിലിരുന്ന് നിഷ്‌കളങ്കമായ ചിരിക്കുന്ന ഫോട്ടോ എടുക്കുന്നു.

എന്നിട്ട്, ആ ഫോട്ടോ തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുന്നു. എന്തൊരു ദുരന്തമാണിത്!', എന്നാണ് പരാതിക്കാരന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.

#Complaint #against #display #ivory #Wayanad #District #Collector's #office.

Next TV

Related Stories
ആതിരയുടെ കൊലപാതകം; ഒരു ദിവസം കഴിഞ്ഞിട്ടും സ്കൂട്ടറുമായി കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താനായില്ല,അന്വേഷണം ഊർജ്ജിതം

Jan 22, 2025 07:03 AM

ആതിരയുടെ കൊലപാതകം; ഒരു ദിവസം കഴിഞ്ഞിട്ടും സ്കൂട്ടറുമായി കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താനായില്ല,അന്വേഷണം ഊർജ്ജിതം

കൊന്നത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തെന്ന നിഗമനത്തിലാണ് പൊലീസ്....

Read More >>
കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊലപാതക കേസ്;  തലശ്ശേരി കോടതിയിൽ ഇന്ന് വിചാരണ തുടങ്ങും

Jan 22, 2025 06:57 AM

കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊലപാതക കേസ്; തലശ്ശേരി കോടതിയിൽ ഇന്ന് വിചാരണ തുടങ്ങും

ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ്‌ ഷാഫിയും ഈ കേസിൽ രണ്ടും നാലും പ്രതികളാണ്....

Read More >>
 പാലക്കാട് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jan 21, 2025 10:50 PM

പാലക്കാട് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കക്കാട്ടിരി നേർച്ച കാണാനെത്തിയ കുടുംബം സഞ്ചരിച്ച കാർ ആണ്...

Read More >>
കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു

Jan 21, 2025 10:31 PM

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു

ഓടിക്കൊണ്ടിരുന്ന ലോറിയുടെ കാബിൻ കത്തിനശിച്ചു....

Read More >>
മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേരിൽ വ്യാജ സന്ദേശം; പൊലീസ് മേധാവിക്ക് പരാതി നൽകി

Jan 21, 2025 09:50 PM

മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേരിൽ വ്യാജ സന്ദേശം; പൊലീസ് മേധാവിക്ക് പരാതി നൽകി

കേരളത്തിലെ ഒരു വിമാനത്താവളത്തിലും ടാക്സി തൊഴിലാളികളെ നിയന്ത്രിക്കാനോ വിനോദ സഞ്ചാരികൾ പോകേണ്ട ടാക്സികൾ ഏതൊക്കെയെന്ന് കണക്കാക്കാനോ വിനോദ സഞ്ചാര...

Read More >>
വീട് വാടകയ്ക്ക് എടുത്ത് നിരോധിത ലഹരി വിൽപ്പന; പരിശോധനയിൽ പിടികൂടിയത് 50 ചാക്ക് ഹാൻസ്

Jan 21, 2025 09:43 PM

വീട് വാടകയ്ക്ക് എടുത്ത് നിരോധിത ലഹരി വിൽപ്പന; പരിശോധനയിൽ പിടികൂടിയത് 50 ചാക്ക് ഹാൻസ്

ഇതിനു മുൻപും ഇയാൾ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയതിന് പൊലീസിന്റെ...

Read More >>
Top Stories