#cpm | സിപിഎം നേതാക്കൾക്കെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസ്; ഒളിവിൽ പോയ മുൻ സിപിഎം പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി

#cpm | സിപിഎം നേതാക്കൾക്കെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസ്; ഒളിവിൽ പോയ മുൻ സിപിഎം പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി
May 30, 2024 08:26 PM | By Susmitha Surendran

കാസർകോട്:  (truevisionnews.com)  അമ്പലത്തറയിൽ സിപിഎം നേതാക്കൾക്കെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസിൽ ഒളിവിൽ പോയ മുൻ സിപിഎം പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി.

മുട്ടിച്ചരൽ കണ്ണോത്ത് സ്വദേശി രതീഷ്(42) ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് കീഴടങ്ങിയത്.

സംഭവത്തിൽ കണ്ണോത്ത് തട്ട് സ്വദേശി ഷമീർ എന്നയാളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മെയ് 20ന് രാത്രി ഏഴരയോടെയാണ് അമ്പലത്തറയിൽ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ ആക്രമണം ഉണ്ടായത്.

കണ്ണോത്ത് തട്ടിൽ ഗൃഹ സന്ദർശനത്തിന് എത്തിയ ലോക്കൽ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി അരുൺ, ബാലകൃഷ്ണൻ എന്നിവർക്ക് നേരെ രതീഷ് സ്‌ഫോടകവസ്തു എറിയുകയായിരുന്നു.

നേതാക്കൾക്കെതിരെ രതീഷും ഷമീറും നടത്തിയ ആസൂത്രിത ആക്രമണമാണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പ്രതിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും വ്യക്തിവൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.

ആക്രമണത്തിൽ നാട്ടുകാരിയായ ആമിനയുടെ കണ്ണിന് പരുക്കേറ്റു. നേതാക്കൾ ഓടിമാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.

#Case #throwing #explosives #against #CPM #leaders #Former #CPM #worker #who #went #run #surrendered #court

Next TV

Related Stories
സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

Jul 29, 2025 04:43 PM

സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ വീണ്ടും അനിശ്ചിതകാല...

Read More >>
കോഴിക്കോട് വടകരയിൽ സ്വകര്യബസിൽ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

Jul 29, 2025 04:12 PM

കോഴിക്കോട് വടകരയിൽ സ്വകര്യബസിൽ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

വടകരയിൽ സ്വകാര്യബസിൽ യാത്ര ചെയ്യവേ വയോധികയുടെ മാലപൊട്ടിക്കാൻ...

Read More >>
ലൈനിലേക്ക് വീണ മരംമുറിക്കുന്നതിനിടെ വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണു; ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Jul 29, 2025 03:51 PM

ലൈനിലേക്ക് വീണ മരംമുറിക്കുന്നതിനിടെ വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണു; ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം....

Read More >>
തൊട്ടിൽപ്പാലം -തലശ്ശേരി സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷവും കൈയ്യേറ്റവും; നാദാപുരം പൊലീസിൽ പരാതി

Jul 29, 2025 03:35 PM

തൊട്ടിൽപ്പാലം -തലശ്ശേരി സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷവും കൈയ്യേറ്റവും; നാദാപുരം പൊലീസിൽ പരാതി

തൊട്ടിൽപ്പാലം -തലശ്ശേരി സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷവും...

Read More >>
എം എൽ എ മാത്യു കുഴൽനാടന് ഇഡി കുരുക്ക്; ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസിൽ അന്വേഷണം ആരംഭിച്ചു

Jul 29, 2025 03:16 PM

എം എൽ എ മാത്യു കുഴൽനാടന് ഇഡി കുരുക്ക്; ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസിൽ അന്വേഷണം ആരംഭിച്ചു

ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു....

Read More >>
Top Stories

//Truevisionall