MVD | ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കാൻ ഇനി പൊലീസ് സർട്ടിഫിക്കറ്റ്​ വേണ്ട; ഗതാഗത വകുപ്പ്​

MVD | ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കാൻ ഇനി പൊലീസ് സർട്ടിഫിക്കറ്റ്​ വേണ്ട; ഗതാഗത വകുപ്പ്​
May 30, 2024 08:10 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പിന് (ആർ.സി) പൊലീസ് റിപ്പോർട്ട്​ ഒഴിവാക്കി ഗതാഗത വകുപ്പ്​.

കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. നിലവില്‍ ആര്‍.സിയുടെ ഡ്യൂപ്ലിക്കേറ്റിന്​ പൊലീസ് സ്‌റ്റേഷനില്‍നിന്നുള്ള ലോസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു.

ആര്‍.സി കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ് പൊലീസ് സാക്ഷ്യപ്പെടുത്തി നൽകേണ്ടിയിരുന്നത്​.

ഈ നടപടിക്രമമാണ്​ ഒഴിവാക്കിയത്​. പത്രപരസ്യം നല്‍കിയ അതിന്റെ പകര്‍പ്പ് ഹാജരാക്കി ആര്‍.സി പകര്‍പ്പിന് അപേക്ഷിക്കാം.

വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമായതിനാല്‍ അസ്സല്‍ പകര്‍പ്പുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പകര്‍പ്പ് എടുക്കാനുള്ള നടപടിക്രമം ലഘൂകരിച്ചത്.

#need #police #certificate #get #duplicate #RC; #Department #Transport

Next TV

Related Stories
ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

Jun 18, 2025 10:36 PM

ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ...

Read More >>
അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 18, 2025 10:01 PM

അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

Jun 18, 2025 07:17 PM

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ...

Read More >>
Top Stories

Entertainment News