#mankavbridgeclose | കോഴിക്കോട് മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി പൂര്‍ണമായും അടക്കുന്നു; ഗതാഗത നിയന്ത്രണം 3 ദിവസത്തേക്ക്

#mankavbridgeclose | കോഴിക്കോട് മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി പൂര്‍ണമായും അടക്കുന്നു; ഗതാഗത നിയന്ത്രണം 3 ദിവസത്തേക്ക്
May 29, 2024 09:45 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  മീഞ്ചന്ത-അരയടത്തുപാലം മിനി ബൈപാസ് റോഡിലെ മാങ്കാവ് പാലം അറ്റകുറ്റപണികള്‍ക്കായി ബുധനാഴ്ച രാത്രി പത്തുമണി മുതല്‍ മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടുമെന്ന് സിറ്റി ട്രാഫിക് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

മൂന്ന് ദിവസത്തേക്ക് ഗതാഗത ക്രമീകരണവും ഏര്‍പ്പെടുത്തി. കോഴിക്കോട് നിന്നും രാമനാട്ടുകര വഴി സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ പുതിയറ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരയടത്തുപാലം-തൊണ്ടയാട്-പന്തീരാങ്കാവ് വഴി രാമനാട്ടുകരയില്‍ പ്രവേശിക്കണം.

രാമനാട്ടുകര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ദീര്‍ഘദൂര ബസുകള്‍ രാമനാട്ടുകര ബസ് സ്റ്റാന്റില്‍ നിന്നും പന്തീരാങ്കാവ് ബി.എസ്.എന്‍.എല്‍ ജംഗ്ഷന്‍-മാങ്കാവ് ജംഗ്ഷന്‍-അരയടത്തുപാലം വഴി പുതിയസ്റ്റാന്‍ഡില്‍ എത്തണം.

കോഴിക്കോട് നിന്നും രാമനാട്ടുകര വഴി സര്‍വീസ് നടത്തുന്ന ഹ്രസ്വദൂര ബസുകള്‍ പാളയം-കല്ലായി-മീഞ്ചന്ത-ചെറുവണ്ണൂര്‍ വഴി പോവണമെന്നും തിരികെ ഇതേ റൂട്ടില്‍ തന്നെ സര്‍വീസ് നടത്തണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കോഴിക്കോട് നിന്നും മാങ്കാവ്-മീഞ്ചന്ത-ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങള്‍ പാളയം-കല്ലായി-മീഞ്ചന്ത വഴിയും, കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങള്‍ തൊണ്ടയാട്-പന്തീരാങ്കാവ് വഴിയും പോകണം.

ബൈപാസ് റോഡില്‍ ഗതാഗത കുരുക്കിന് ഇടയുള്ളതിനാല്‍ കോഴിക്കോട് സിറ്റിയുടെ വടക്കു ഭാഗത്തു നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട വാഹനങ്ങള്‍ തൊണ്ടയാട്-മെഡിക്കല്‍കോളേജ്-എടവണ്ണപാറ റൂട്ട് ഉപയോഗപ്പെടുത്താമെന്നും സിറ്റി ട്രാഫിക് അധികൃതര്‍ അറിയിച്ചു.

#mankav #Bridge #Kozhikode #completely #closed #maintenance #Traffic #restriction #3days

Next TV

Related Stories
Top Stories










Entertainment News