#arrest | യാത്രക്കിടെ യുവാവ് നഗ്നനായി ഓടി; ആസ്ട്രേലിയയില്‍ വിമാനം തിരിച്ചിറക്കി

#arrest | യാത്രക്കിടെ യുവാവ് നഗ്നനായി ഓടി; ആസ്ട്രേലിയയില്‍ വിമാനം തിരിച്ചിറക്കി
May 29, 2024 12:15 PM | By Athira V

സിഡ്നി: ( www.truevisionnews.com ) യാത്രക്കാരന്‍ വിവസ്ത്രനായി ഓടുകയും ഫ്ലൈറ്റ് അറ്റന്‍ഡിനെ തള്ളിയിടുകയും ചെയ്തതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. പടിഞ്ഞാറൻ തീര നഗരമായ പെർത്തിൽ നിന്ന് മെൽബണിലേക്ക് തിങ്കളാഴ്ച രാത്രി പുറപ്പെട്ട വിര്‍ജിന്‍ ആസ്ട്രേലിയ വിമാനത്തിലാണ് സംഭവം.

വിമാനത്തില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവിനെ ചൊവ്വാഴ്ച വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തു. ''അപകടകാരിയായ ഒരു യാത്രക്കാരന്‍ കാരണം VA696 ഫ്ലൈറ്റ് പറന്നുയർന്ന ഉടൻ പെർത്ത് വിമാനത്താവളത്തിലേക്ക് മടങ്ങി'' എയര്‍ലൈന്‍റെ പ്രസ്താവനയില്‍ പറയുന്നു.

"പ്രാദേശിക സമയം രാത്രി 7.20 ഓടെ പെർത്ത് എയർപോർട്ടിൽ നിന്ന് പറന്നുയർന്ന വിമാനം ഒരു മണിക്കൂറിനുള്ളിൽ തിരിച്ചിറക്കി," വിർജിൻ ഓസ്‌ട്രേലിയ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

യുവാവിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. ജൂൺ 14 ന് പെർത്തിലെ കോടതിയിൽ ഹാജരാകാൻ പൊലീസ് ഇയാൾക്ക് സമൻസ് അയച്ചേക്കും. യാത്രക്കാരന്‍ എന്തിനാണ്, എപ്പോഴാണ് , എവിടെ വച്ചാണ് വസ്ത്രമഴിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

സംഭവത്തില്‍ വിമാനക്കമ്പനി യാത്രക്കാരോട് ക്ഷമ ചോദിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്ന് കൂട്ടിച്ചേർത്തു.

യുവാവ് അലറുകയും നിലവിളിക്കുകയും ചെയ്തുവെന്നും വസ്ത്രമില്ലാതെ വിമാനത്തിന്‍റെ മുന്‍ഭാഗത്തേക്ക് ഓടിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. യുവാവിനെ പൊലീസിന് കൈമാറിയതിനു ശേഷം വിമാനം വീണ്ടും യാത്ര തുടര്‍ന്ന്. 28 മിനിറ്റ് വൈകിയാണ് മെല്‍ബണില്‍ ലാന്‍ഡ് ചെയ്തത്.

#man #arrested #running #naked #through #planes #aisle #forces #flight #turn #back

Next TV

Related Stories
#Donaldtrump | ഡൊണൾഡ് ട്രംപ് ഇന്ന്  യു എസ് പ്രസിഡൻ്റായി അധികാരമേൽക്കും

Jan 20, 2025 09:15 AM

#Donaldtrump | ഡൊണൾഡ് ട്രംപ് ഇന്ന് യു എസ് പ്രസിഡൻ്റായി അധികാരമേൽക്കും

ട്രംപിന്റെ രണ്ടാം വരവിനായി വാഷിങ്ടണിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്....

Read More >>
#Gaza | 15 മാസം നീണ്ട രക്തച്ചൊരിച്ചിലുകൾക്ക് വിരാമം; ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ

Jan 19, 2025 03:57 PM

#Gaza | 15 മാസം നീണ്ട രക്തച്ചൊരിച്ചിലുകൾക്ക് വിരാമം; ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ

ബന്ദികളുടെ പട്ടിക കൈമാറാതെ വെടിനിർത്തൽ പ്രാബല്യത്തിൽ വരില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു....

Read More >>
#theft | ലോട്ടറിയടിച്ച പണവുമായി കാറിൽ കയറുന്നതിനിടെ 83കാരിയെ കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ

Jan 17, 2025 03:43 PM

#theft | ലോട്ടറിയടിച്ച പണവുമായി കാറിൽ കയറുന്നതിനിടെ 83കാരിയെ കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ

പാർക്കിംഗ് മേഖലയിലുണ്ടായിരുന്ന മറ്റൊരാൾ ഇടപെട്ടതോടെ വയോധിക രക്ഷപ്പെട്ടെങ്കിലും യുവാവ് ലോട്ടറിയുമായി...

Read More >>
#PopeFrancis | രാജിവയ്ക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ; ‘ഞാന്‍ രോഗിയല്ല, പ്രായമായെന്നേയുള്ളു’

Jan 14, 2025 03:57 PM

#PopeFrancis | രാജിവയ്ക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ; ‘ഞാന്‍ രോഗിയല്ല, പ്രായമായെന്നേയുള്ളു’

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സമാനമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പലവട്ടം മാര്‍പാപ്പ പ്രസംഗങ്ങള്‍ ഉപേക്ഷിക്കുകയോ പരിപാടികളില്‍ നിന്ന്...

Read More >>
#droneattack | മൃതദേഹം രക്തം കട്ടപിടിച്ച നിലയിൽ; റഷ്യന്‍ കൂലി പട്ടാളത്തിലെ മലയാളി കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ

Jan 14, 2025 08:33 AM

#droneattack | മൃതദേഹം രക്തം കട്ടപിടിച്ച നിലയിൽ; റഷ്യന്‍ കൂലി പട്ടാളത്തിലെ മലയാളി കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ

തിരിച്ചുപോകും വഴി തൻറെ നേർക്കും ഡ്രോൺ ആക്രമണം ഉണ്ടായെന്ന് ജെയിൻ...

Read More >>
Top Stories

Entertainment News