#Murder | വിവാഹം കഴിഞ്ഞത് എട്ടുദിവസം മുമ്പ്; കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി

#Murder | വിവാഹം കഴിഞ്ഞത് എട്ടുദിവസം മുമ്പ്; കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി
May 29, 2024 11:27 AM | By VIPIN P V

ഭോപ്പാല്‍: (truevisionnews.com) കുടുംബാംഗങ്ങളായ എട്ടുപേരെ വെട്ടിക്കൊന്നശേഷം യുവാവ് ജീവനൊടുക്കി.

മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ ബോഡല്‍ കച്ചാര്‍ ഗ്രാമത്തിലാണ് അതിദാരുണമായ കൂട്ടക്കൊല നടന്നത്.

ബോഡല്‍ കച്ചാര്‍ സ്വദേശിയായ ദിനേശ്(27) ആണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഭാര്യ വര്‍ഷ ബായി, അമ്മ സിയ ബായി, സഹോദരന്‍ ശ്രാവണ്‍, ശ്രാവണിന്റെ ഭാര്യ ബരാതോ ബായി, ശ്രാവണിന്റെയും സഹോദരിയുടെയും മൂന്നുമക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പ്രതി ആക്രമണം നടത്തിയത്.

എട്ടുപേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയശേഷം കൂട്ടുകുടുംബത്തിലെ കൂടുതല്‍പേരെ ആക്രമിക്കാനായിരുന്നു പ്രതി ലക്ഷ്യമിട്ടത്.

ഇതിനിടെ വീട്ടിലെ മറ്റൊരു സ്ത്രീ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനായി എഴുന്നേറ്റിരുന്നു. കോടാലിയുമായി നില്‍ക്കുന്ന ദിനേശില്‍നിന്ന് ആയുധം പിടിച്ചുവാങ്ങാന്‍ ഇവര്‍ ശ്രമിച്ചു.

മറ്റുബന്ധുക്കളും ഓടിയെത്തി. തുടര്‍ന്ന് ഇവരെ ആക്രമിച്ചശേഷം പ്രതി വീട്ടില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് വീടിന് സമീപത്തെ മരത്തില്‍ ദിനേശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ആക്രമണം നടത്തിയ ദിനേശ് എട്ടുദിവസം മുമ്പാണ് വിവാഹിതനായത്. ഒരുവര്‍ഷം മുമ്പ് ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു.

തുടര്‍ന്ന് സാധാരണജീവിതത്തിലേക്ക് തിരികെവന്നതാണെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മാനസികപ്രശ്‌നങ്ങള്‍ ആരംഭിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

#Married #eight #days #ago; #youth #killed #eight #members #family #committed #suicide

Next TV

Related Stories
#crime |യുവതിയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

Jun 18, 2024 08:42 PM

#crime |യുവതിയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

കുടുംബവഴക്കിനെ തുടർന്നാണ് കടുംകൈ ചെയ്തതെന്ന് പൊലീസ് പറയുന്നു....

Read More >>
#murder | യുവതിയെ കാമുകൻ സ്‌പാനർ ഉപയോഗിച്ച് ക്രൂരമായി കുത്തി കൊലപ്പെടുത്തി; കാഴ്ചക്കാരായി നിന്ന്  ജനം

Jun 18, 2024 04:21 PM

#murder | യുവതിയെ കാമുകൻ സ്‌പാനർ ഉപയോഗിച്ച് ക്രൂരമായി കുത്തി കൊലപ്പെടുത്തി; കാഴ്ചക്കാരായി നിന്ന് ജനം

രണ്ട് വർഷത്തെ പ്രണയ ബന്ധത്തിന് ശേഷം അടുത്തിടെ ഉണ്ടായ വേർപിരിയലാണ് ആക്രമണത്തിന് പിന്നിലെന്നാണ്...

Read More >>
#murder | ദുരഭിമാനക്കൊല; പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ തയാറാകാത്ത മകളെ കഴുത്തറുത്ത് കൊന്ന് പിതാവ്

Jun 18, 2024 03:29 PM

#murder | ദുരഭിമാനക്കൊല; പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ തയാറാകാത്ത മകളെ കഴുത്തറുത്ത് കൊന്ന് പിതാവ്

പൊലീസ് എത്തി മൃതദേഹം സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക്...

Read More >>
#murder | ചിത്തിരമാസത്തിൽ ജനിച്ച കുട്ടി ‘ദോഷം’; 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി

Jun 17, 2024 05:47 PM

#murder | ചിത്തിരമാസത്തിൽ ജനിച്ച കുട്ടി ‘ദോഷം’; 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി

പൊലീസ് അന്വേഷണത്തിലാണ് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കികൊന്നതായി...

Read More >>
#Murder | കൊലക്കേസ് പ്രതിയെ ആളുകള്‍ നോക്കിനില്‍ക്കെ റോഡിലിട്ട് കുത്തിക്കൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ

Jun 15, 2024 12:16 PM

#Murder | കൊലക്കേസ് പ്രതിയെ ആളുകള്‍ നോക്കിനില്‍ക്കെ റോഡിലിട്ട് കുത്തിക്കൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ

ജാമ്യത്തിലിറങ്ങിയശേഷം ഖുത്തുബുദ്ധീനെ പ്രതികള്‍ നിരന്തരം നിരീക്ഷിച്ചിരുന്നതായാണ് വിവരം. ഇതിനൊടുവിലാണ് വ്യാഴാഴ്ച രാത്രി ആസിഫ് നഗറില്‍വെച്ച്...

Read More >>
Top Stories