#arrest | യുവതിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം, ഒളിവിൽ പോയ 40കാരനായ ഭർത്താവ് അറസ്റ്റിൽ

#arrest | യുവതിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം, ഒളിവിൽ പോയ 40കാരനായ ഭർത്താവ് അറസ്റ്റിൽ
May 26, 2024 09:49 AM | By Athira V

കേണിച്ചിറ: ( www.truevisionnews.com ) ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. തൃശ്ശൂര്‍ ജില്ലയിലെ മാള പുത്തന്‍ചിറ കുപ്പന്‍ ബസാര്‍ സ്വദേശിയായ ലിബു മോന്‍ എന്ന ലിബിന്‍ (40) നെയാണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 22 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് വിറകുകൊള്ളി കൊണ്ട് തലക്കടിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പൊറത്തിശ്ശേരിയില്‍ ഭാര്യ വീട്ടില്‍ വെച്ചാണ് ലിബിന്‍ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തിന് ശേഷം യുവാവ് സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കേണിച്ചിറ സ്റ്റേഷന്‍ പരിധിയിലെ പാപ്ലശേരിയില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ഇയാളെ ഇരിങ്ങാലക്കുട പൊലീസിന് കൈമാറി. കേണിച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ടി. ജി ദിലീപ്, പൊലീസ് ഉദ്യോഗസ്ഥരായ സനല്‍, പ്രിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ലിബിനെ പിടികൂടിയത്.

#40 #year #old #husband #went #absconding #after #murder #attempting #wife #caught #wayanad

Next TV

Related Stories
#ManuThomas  |‘ഉന്നതപദവിയിലിരുന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കി; പി ജയരാജനെതിരെ മനു തോമസ്

Jun 26, 2024 04:42 PM

#ManuThomas |‘ഉന്നതപദവിയിലിരുന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കി; പി ജയരാജനെതിരെ മനു തോമസ്

ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിയെ വരെ പി ജയരാജൻ മാറ്റിയിരുന്നതായി ഫേസ്ബുക്ക് പോസ്റ്റിൽ മനു തോമസ്...

Read More >>
#kappa | നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തലശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി  ജയിലിലടച്ചു

Jun 26, 2024 04:22 PM

#kappa | നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തലശ്ശേരി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

2018 മുതൽ തലശ്ശേരി പ്രദേശത്ത് വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ...

Read More >>
#busstrike | സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

Jun 26, 2024 03:29 PM

#busstrike | സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

140 കിലോമീറ്റർ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ ഫിറ്റനസ് പുതുക്കി നൽകണമെന്നും ബസ്സുടമകൾ...

Read More >>
#Clash  |ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ ആറ്  പേർക്കെതിരെ കേസ്

Jun 26, 2024 03:25 PM

#Clash |ബാർ പരിസരത്ത് കൂട്ടയടി; ജീവനക്കാരുൾപ്പടെ ആറ് പേർക്കെതിരെ കേസ്

ഒടുവിൽ ബാർ ജീവനക്കാരും അടിപിടിയിൽ പങ്കാളികളായി....

Read More >>
Top Stories