#murder | മധുരയിൽ ഒൻപതുവയസുകാരനെ കുത്തിക്കൊലപ്പെടുത്തി; 13കാരൻ അറസ്റ്റിൽ

#murder | മധുരയിൽ ഒൻപതുവയസുകാരനെ കുത്തിക്കൊലപ്പെടുത്തി; 13കാരൻ അറസ്റ്റിൽ
May 25, 2024 08:14 PM | By Athira V

തമിഴ്നാട് : ( www.truevisionnews.com ) മധുരയിൽ ഒൻപതുവയസുകാരനെ കുത്തിക്കൊലപ്പെടുത്തി. ബിഹാർ സ്വദേശി ഷാനവാസ് ആണ് കൊല്ലപ്പെട്ടത്. കേസിൽ ബിഹാർ സ്വദേശിയായ 13 വയസുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഉറുദു സ്കൂളിലെ വിദ്യാർത്ഥികളാണ് രണ്ടുപേരും.

മേലൂർ കത്തപ്പട്ടിയിൽ ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിൽ താമസിച്ച് പഠിയ്ക്കുന്നവരാണ് രണ്ടുപേരും. കുട്ടികൾക്കിടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ അടുക്കളയിൽ നിന്നും കത്തിയെടുത്താണ് ഷാനവാസിനെ പതിമൂന്നുകാരൻ ആക്രമിച്ചത്. കഴുത്തിനും വയറ്റിനും കുത്തേറ്റ ഷാനവാസ് തൽക്ഷണം മരിച്ചു.

മൃതദേഹം സമീപത്തെ മാലിന്യ ഓടയിൽ ഒളിപ്പിച്ച് പതിമൂന്നുകാരൻ പതിവുപോലെ ക്ലാസിലേക്ക് പോവുകയും ചെയ്തു.

ഷാനവാസിനെ കാണുന്നില്ലെന്ന് മനസിലാക്കിയ സ്കൂൾ അധികൃതർ മേലൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ പൊലീസ് പതിമൂന്നുകാരനെ ചോദ്യം ചെയ്യുകയായിരുന്നു. ഇയാളെ അറസ്റ്റു ചെയ്തു.

#nine #year #old #boy #stabbed #death #madurai #13 #year #old #arrested

Next TV

Related Stories
 #Murder | പാർക്കിലിരുന്ന നവദമ്പതികളെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി

Jun 24, 2024 05:26 PM

#Murder | പാർക്കിലിരുന്ന നവദമ്പതികളെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി

പ്രണയത്തിലായിരുന്ന ഇരുവരും അകന്ന ബന്ധുക്കളുമാണ്. രണ്ട് മാസം മുൻപാണ് ഇവർ...

Read More >>
#murder | മകളെ കാണാനില്ലെന്ന് പിതാവ്; പൊലീസ് തിരച്ചില്‍ അവസാനിച്ചത് വീടിനുള്ളിൽ അമ്മയൊരുക്കിയ കുഴിമാടത്തിൽ

Jun 24, 2024 11:09 AM

#murder | മകളെ കാണാനില്ലെന്ന് പിതാവ്; പൊലീസ് തിരച്ചില്‍ അവസാനിച്ചത് വീടിനുള്ളിൽ അമ്മയൊരുക്കിയ കുഴിമാടത്തിൽ

മകളെ താൻ കൊന്നതല്ലെന്നും അവൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനം ഒഴിവാക്കാനാണ് വീട്ടിനുള്ളിൽ ആരുമറിയാതെ...

Read More >>
#Murder | ബലാത്സംഗശ്രമം പരാജയപ്പെട്ടു; യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി രണ്ട് ട്രെയിനുകളിൽ തള്ളി 60-കാരൻ

Jun 24, 2024 07:17 AM

#Murder | ബലാത്സംഗശ്രമം പരാജയപ്പെട്ടു; യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി രണ്ട് ട്രെയിനുകളിൽ തള്ളി 60-കാരൻ

എന്നാല്‍ യുവതി ഉണര്‍ന്ന് ബഹളം വെച്ചതോടെ ബലാത്സംഗശ്രമം പരാജയപ്പെട്ടു. ഇതോടെ പട്ടേല്‍ യുവതിയെ കഴുത്തുഞെരിച്ച്...

Read More >>
#Murder | 'കുട്ടി തന്‍റേതല്ല, ഭാര്യക്ക് വേറെ ബന്ധമുണ്ടെന്ന് സംശയം'; ഒരുവയസുള്ള മകനെ കൊന്ന് പിതാവ്, അറസ്റ്റിൽ

Jun 23, 2024 09:44 PM

#Murder | 'കുട്ടി തന്‍റേതല്ല, ഭാര്യക്ക് വേറെ ബന്ധമുണ്ടെന്ന് സംശയം'; ഒരുവയസുള്ള മകനെ കൊന്ന് പിതാവ്, അറസ്റ്റിൽ

തനിക്ക് മറ്റൊരു ബന്ധുണ്ടെന്നും കുട്ടി തന്‍റേതല്ലെന്ന് പറഞ്ഞ് ഭർത്താവ് നിരന്തരം വഴക്കിടുമായിരുന്നുവെന്ന് ഭാര്യ പൊലീസിന് മൊഴി...

Read More >>
#MurderCase | 21-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

Jun 23, 2024 11:40 AM

#MurderCase | 21-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

പ്രതികൾ മുൻപും വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എസ്പി വകുൽ ജിൻഡാൽ...

Read More >>
Top Stories