May 25, 2024 07:53 PM

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഈ മാസം 29 മുതൽ തുടങ്ങും. ഒരുമാസത്തെ കുടിശിക തീർക്കാൻ ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചു. നിലവിൽ ഡിസംബർ മുതലുള്ള ആറുമാസത്തെ പെൻഷൻ കുടിശികയാണ്.

കുടിശികയുള്ള പെൻഷൻ മുഴുവൻ നൽകാൻ 4,500 കോടിയിലേറെ രൂപ വേണം. ഇത്രയും തുക കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നടപടി. ഏപ്രിൽ മുതൽ എല്ലാമാസവും മുടങ്ങാതെ ക്ഷേമപെൻഷൻ നൽകുമെന്നാണ് സർക്കാർ അവകാശപ്പെട്ടത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ക്ഷേമപെൻഷൻ വൈകുന്നതിനു കാരണമായി സർക്കാർ പറയുന്നത്. കഴിഞ്ഞദിവസം കേരളത്തിന് 18,253 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഈ തുക പെൻഷൻ വിതരണത്തിനും വിരമിക്കൽ ആനുകൂല്യങ്ങൾക്കുമായി വിനിയോഗിക്കാനാണ് സർക്കാർ തീരുമാനം.


#welfare #pension #distribution #may #29th

Next TV

Top Stories