#rain |കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുർബലമായി; സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു

#rain |കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുർബലമായി; സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു
May 25, 2024 03:54 PM | By Susmitha Surendran

(truevisionnews.com)   കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുർബലമായി. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള – തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദം അതി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് വൈകുന്നേരത്തോടെ ‘റെമാൽ’ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും.

നാളെ അർധ രാത്രിയോടെ ബംഗ്ലാദേശ് – പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖേപുപാറക്കും ഇടയിൽ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 130km വരെ വേഗതയിൽ കരയിൽ റെമാൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

#cyclonic #vortex #existed #along #Kerala #coast #weakened #Intensity #rainfall #decreasing #state

Next TV

Related Stories
#ManuThomas | ‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്

Jun 26, 2024 02:36 PM

#ManuThomas | ‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്

15 മാസമായി ഒരു രാഷ്ട്രീയ പ്രവർത്തനവും മനു നടത്തിയിട്ടില്ല. വ്യാപാര സംരംഭങ്ങളിൽനിന്ന് ഒഴിവാകാൻ മനുവിനോട് പാർട്ടി ആവശ്യപ്പെട്ടെങ്കിലും...

Read More >>
#pineapple | ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

Jun 26, 2024 01:45 PM

#pineapple | ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

കൈതച്ചക്കകൾക്ക് ഗുണനിലവാരം ഇല്ലാത്തതോടെ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ്...

Read More >>
#amebicencephalitis | 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

Jun 26, 2024 01:43 PM

#amebicencephalitis | 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

രണ്ടാഴ്ച മുമ്പ് മരിച്ച പെൺകുട്ടിയുടെ മരണകാരണം കഴിഞ്ഞ ദിവസമാണ് വ്യക്തമായത്....

Read More >>
Top Stories