#rape |ആപ്പ് വഴി ശബ്ദം മാറ്റി അധ്യാപികയെന്ന വ്യാജേനെ കോളേജ് വിദ്യാര്‍ഥിനികളെ വിളിച്ചുവരുത്തി പീഡിപ്പിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍

#rape |ആപ്പ് വഴി ശബ്ദം മാറ്റി അധ്യാപികയെന്ന വ്യാജേനെ കോളേജ് വിദ്യാര്‍ഥിനികളെ വിളിച്ചുവരുത്തി പീഡിപ്പിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍
May 25, 2024 10:48 AM | By Susmitha Surendran

ഭോപ്പാല്‍: (truevisionnews.com)  മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ ഏഴ് കോളേജ് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിലായി.

പ്രതികൾ മാജിക് വോയ്‌സ് ആപ്പ് വഴി ശബ്ദം മാറ്റി അധ്യാപികയാണെന്ന പേരിലാണ് പെണ്‍കുട്ടികളെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കേസിൽ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ എണ്ണം വർധിക്കുമെന്ന് ഐജി രേവ റേഞ്ച് മഹേന്ദ്ര സിംഗ് സിക്കാർവാറിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖ്യപ്രതി ബ്രജേഷ് പ്രജാപതി (30), കൂട്ടാളികളായ രാഹുൽ പ്രജാപതി, സന്ദീപ് പ്രജാപതി എന്നിവരുൾപ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. രണ്ടു വിവാഹം കഴിച്ചിട്ടുള്ള ബ്രജേഷിന് ഒരു കുട്ടിയുമുണ്ട്.

യൂട്യൂബിൽ നിന്ന് ശബ്ദം മാറ്റുന്ന ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രജാപതിക്ക് ലഭിച്ചതായാണ് വിവരം. പ്രജാപതി തൻ്റെ സഹായികളോടൊപ്പം കോളജ് പെൺകുട്ടികളെ 'മാജിക് വോയ്‌സ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിളിക്കുകയും അവരുടെ അധ്യാപികയായ രഞ്ജന ആയി അഭിനയിക്കുകയും ചെയ്യും.

സ്‌കോളർഷിപ്പിൻ്റെ മറവിൽ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് ക്ഷണിച്ച് രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. അധ്യാപികയുടെ അടുത്തെത്തിക്കാന്‍ ഒരു ആണ്‍കുട്ടി ബൈക്കുമായി വരുമെന്നു പെണ്‍കുട്ടികളോട് പറയുകയും ചെയ്യും.

മറുവശത്ത് തങ്ങളുടെ അധ്യാപികയാണെന്ന് വിശ്വസിച്ച് പെണ്‍കുട്ടികള്‍ സമ്മതിക്കും. തുടര്‍ന്ന് പ്രതികൾ ഇവരെ വിജനമായ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടികളെല്ലാം പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവരാണ്. സ്കോളർഷിപ്പ് ലഭിക്കുന്ന കോളേജുകളെയാണ് പ്രതികൾ ലക്ഷ്യമിട്ടത്.ഏഴു പെൺകുട്ടികളിൽ നാലു പേർ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ച് മുഖ്യപ്രതിയെ പിടികൂടുകയായിരുന്നു.

#College #students #called #tortured #pretending #teachers #changing #their #voices #through #app #Three #people #arrested

Next TV

Related Stories
#ArjunMIssing | ഈശ്വർ മൽപെ മൂന്നാം തവണ ഒഴുകിപ്പോയി, നാവികസേന രക്ഷപ്പെടുത്തി; ആത്മവിശ്വാസം പ്രകടിപ്പിച്ചുവെന്നും എം വിജിൻ എംഎൽഎ

Jul 27, 2024 03:36 PM

#ArjunMIssing | ഈശ്വർ മൽപെ മൂന്നാം തവണ ഒഴുകിപ്പോയി, നാവികസേന രക്ഷപ്പെടുത്തി; ആത്മവിശ്വാസം പ്രകടിപ്പിച്ചുവെന്നും എം വിജിൻ എംഎൽഎ

അതിനു ശേഷം ദൗത്യം തുടരുമെന്നും വലിയ ആത്മവിശ്വാസമാണ് ഈശ്വർ മൽപെ പ്രകടിപ്പിക്കുന്നതെന്നും എം വിജിൻ എംഎൽഎ...

Read More >>
#arjunmissing | അർജുൻ മിഷൻ: അടിയൊഴുക്ക് വെല്ലുവിളി തന്നെ, നദിയിൽ പല തവണ മുങ്ങി ഈശ്വർ മൽപെ; അതിവേ​ഗം തിരിച്ചുകയറി

Jul 27, 2024 03:06 PM

#arjunmissing | അർജുൻ മിഷൻ: അടിയൊഴുക്ക് വെല്ലുവിളി തന്നെ, നദിയിൽ പല തവണ മുങ്ങി ഈശ്വർ മൽപെ; അതിവേ​ഗം തിരിച്ചുകയറി

തെരച്ചിൽ സംഘത്തിലെ തലവൻ ഈശ്വർ മൽപെ നദിയിൽ മുങ്ങിയെങ്കിലും പുഴയിലെ അടിയൊഴുക്ക് കാരണം...

Read More >>
#ArjunMissing |  അര്‍ജുനെ കണ്ടെത്താന്‍ നദിയിലേക്കിറങ്ങി പരിശോധന; മുങ്ങല്‍ വിദഗ്ധന്‍ ഗംഗാവലിപ്പുഴയിലിറങ്ങി

Jul 27, 2024 02:28 PM

#ArjunMissing | അര്‍ജുനെ കണ്ടെത്താന്‍ നദിയിലേക്കിറങ്ങി പരിശോധന; മുങ്ങല്‍ വിദഗ്ധന്‍ ഗംഗാവലിപ്പുഴയിലിറങ്ങി

ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഡാര്‍, സോണല്‍ സിഗ്‌നലുകള്‍ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം...

Read More >>
#MamataBanerjee | നിതി ആയോഗ് യോഗത്തിൽ കേന്ദ്രത്തെ വിമര്‍ശിച്ച് മമത; മൈക്ക് ഓഫാക്കിയതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി

Jul 27, 2024 01:11 PM

#MamataBanerjee | നിതി ആയോഗ് യോഗത്തിൽ കേന്ദ്രത്തെ വിമര്‍ശിച്ച് മമത; മൈക്ക് ഓഫാക്കിയതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി

പങ്കെടുക്കരുതെന്നത് കൂട്ടായ തീരുമാനമായിരുന്നുവെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. തന്നോടാരും പറഞ്ഞില്ലെന്നായിരുന്നു മമതയുടെ...

Read More >>
#ArjunMissing | '100 അടി വരെ താഴ്ചയിൽ ഡൈവ് ചെയ്യാം'; അർജുനായി പുഴയിലിറങ്ങി പരിശോധിക്കാൻ ഈശ്വർ മാൽപ്പെ സംഘം

Jul 27, 2024 12:55 PM

#ArjunMissing | '100 അടി വരെ താഴ്ചയിൽ ഡൈവ് ചെയ്യാം'; അർജുനായി പുഴയിലിറങ്ങി പരിശോധിക്കാൻ ഈശ്വർ മാൽപ്പെ സംഘം

കണ്ണ് കാണാൻ കഴിയാത്തതിനാൽ തൊട്ടുനോക്കിയാണ് എല്ലാം മനസിലാക്കുകയെന്നും അദ്ദേഹം...

Read More >>
Top Stories