ഈരാറ്റുപേട്ട: (truevisionnews.com) യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്തയാളെ അറസ്റ്റ് ചെയ്തു. അയർക്കുന്നം ഇല്ലിമൂല കോയിക്കൽ വീട്ടിൽ സുധിൻ സുരേഷ് ബാബു (29) ആണ് പിടിയിലായത്.

ഇയാളും സുഹൃത്തും ചേർന്ന് ഈരാറ്റുപേട്ട സ്വദേശിയായ യുവാവില്‍നിന്നും കാര്‍ ഒരുമാസത്തേക്ക് പണയമായി 70,000 രൂപ നൽകി വാങ്ങുകയും ഒരു മാസത്തിനു ശേഷം പണവുമായെത്തിയ യുവാവിന് വാഹനം തിരികെ നൽകാതെ കബളിപ്പിക്കുകയും യുവാവിന്റെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത് സുധിനെ പിടികൂടുകയുമായിരുന്നു.
ഈരാറ്റുപേട്ട എസ്.എച്ച്.ഒ സുബ്രഹ്മണ്യൻ. പി.എസ്, എസ്.ഐ ജിബിൻ തോമസ്, സി.പി.ഒമാരായ ജോബി ജോസഫ്, ശരത് കൃഷ്ണദേവ്, ജി. രോഹിത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾക്ക് വർക്കല, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.
#person #who #tricked #youth #stole #vehicle #arrested.
