ദില്ലി: (truevisionnews.com) കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ 'പാക്കിസ്ഥാൻ' പ്രസ്താവനക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

പാക്കിസ്ഥാന്‍റെ കയ്യിൽ ആറ്റംബോബുണ്ടെന്നും ബഹുമാനിച്ചില്ലെങ്കിൽ അവര്‍ ആറ്റംബോംബ് പ്രയോഗിക്കുമെന്നുമുള്ള മണിശങ്കര്‍ അയ്യറുടെ പ്രസ്താവന കേട്ട് തല കുനിഞ്ഞ് പോയെന്നാണ് മോദി പറഞ്ഞത്.
ലാഹോറില്‍ സന്ദര്‍ശനം നടത്തിയ തനിക്ക് പാകിസ്ഥാന് എത്ര ശക്തിയുണ്ടെന്നറിയാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പതാക ചന്ദ്രനിലുള്ളപ്പോള്‍, പാകിസ്ഥാന് പതാകയിലാണ് ചന്ദ്രനെന്നും മോദി പരിഹസിച്ചു.
#NarendraModi #criticizes #ManiShankarAiyar's #Pakistan #statement.
