#Attingaldoublemurder | ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി, രണ്ടാം പ്രതിയുടെ ഹര്‍ജി തള്ളി

#Attingaldoublemurder | ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി, രണ്ടാം പ്രതിയുടെ ഹര്‍ജി തള്ളി
May 24, 2024 03:02 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.

25 വർഷം പരോൾ ഇല്ലാതെ ഒന്നാം പ്രതി നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഇത്തരവിൽ വ്യക്തമാക്കി. രണ്ടാം പ്രതി അനുശാന്തി ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമ‍ര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

അനുശാന്തിയുടെ ഇരട്ടജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. 2014 ലാണ് കേസിന് ആസ്പദമായ സംഭവം. ടെക്നോപാർക്കിലെ ജീവനക്കാരായിരുന്നു നിനോ മാത്യുവും അനുശാന്തിയും. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.

എന്നാൽ നേരത്തെ വിവാഹിതയായിരുന്ന അനുശാന്തിക്ക് ഈ ബന്ധത്തിൽ നാല് വയസ് പ്രായമുണ്ടായിരുന്ന കുഞ്ഞുണ്ടായിരുന്നു. സ്വാസ്തികയെന്ന ഈ കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മ ഓമനയെയും കൊലപ്പെടുത്തിയ കേസിലാണ് ഇവരെ കോടതി ശിക്ഷിച്ചത്.

നിനോ മാത്യുവാണ് കൊലപാതകങ്ങൾ നടത്തിയത്. അനുശാന്തി നിനോ മാത്യുവിന് ഫോണിലൂടെ അയച്ചു നൽകിയ വീടിന്റെ ചിത്രങ്ങളും, വഴിയുമടക്കമുള്ള ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്.

നിനോ മാത്യുവിനെ വധശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തം തടവിനുമായിരുന്നു കോടതി ശിക്ഷിച്ചത്.

കാമ പൂര്‍ത്തീകരണത്തിനാണ് പ്രതികള്‍ പിഞ്ച് കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയതെന്നും സൗദി അറേബ്യയില്‍ ലഭിക്കുന്ന മുഴുവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചു കഴുകിയാലും പ്രതികളുടെ കൈയിലെ ദുര്‍ഗന്ധം മാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

#Attingaldoublemurdercase: #First #accused #death #sentence #upheld, #second #accused #plea #rejected

Next TV

Related Stories
#heavyrain | കനത്ത മഴ, മണ്ണിടിച്ചിൽ; ഇടുക്കിയിലെ മലയോര മേഖലയിൽ അതീവ ജാഗ്രത, മൂന്നാറിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Jun 26, 2024 08:41 AM

#heavyrain | കനത്ത മഴ, മണ്ണിടിച്ചിൽ; ഇടുക്കിയിലെ മലയോര മേഖലയിൽ അതീവ ജാഗ്രത, മൂന്നാറിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കഴിഞ്ഞ ദിവസം നേര്യമംഗലത്ത് ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറിന് മുകളിലേയ്ക്ക് മരം കടപുഴകി വീണ് മധ്യവയസ്കൻ...

Read More >>
#drugcase | കഞ്ചാവുമായി കാറിൽ 4 യുവാക്കൾ, കൈവശം കണ്ടെത്തിയത് തോക്കും ക്രഷറും ഇലക്ട്രോണിക് സിഗരറ്റും, അറസ്റ്റ്

Jun 26, 2024 08:27 AM

#drugcase | കഞ്ചാവുമായി കാറിൽ 4 യുവാക്കൾ, കൈവശം കണ്ടെത്തിയത് തോക്കും ക്രഷറും ഇലക്ട്രോണിക് സിഗരറ്റും, അറസ്റ്റ്

എയർ പിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ക്രഷർ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പർ, കേരളത്തിൽ നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റ്, എന്നിവ...

Read More >>
#ksrtc | കുറഞ്ഞ ചെലവിൽ ഡ്രൈവിംഗ് പഠിക്കാം; കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇന്ന് തുടക്കം

Jun 26, 2024 08:12 AM

#ksrtc | കുറഞ്ഞ ചെലവിൽ ഡ്രൈവിംഗ് പഠിക്കാം; കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇന്ന് തുടക്കം

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തെ ചൊല്ലി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ...

Read More >>
#Fire | ചേർത്തലയിൽ വീട് കത്തി നശിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

Jun 26, 2024 07:47 AM

#Fire | ചേർത്തലയിൽ വീട് കത്തി നശിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

സുശീലയുടെ സഹോദരി കിടപ്പ് രോഗിയായ പുഷ്പ (40) ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇവരെ ഓടിക്കൂടിയവർ...

Read More >>
Top Stories