മുംബൈ: ( www.truevisionnews.com ) താനെയിലെ ഡോംബിവാലിയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. 25 പേർക്ക് പരിക്കേറ്റു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്.
കെമിക്കൽ ഫാക്ടറിക്കുള്ളിലെ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിൽ നിന്ന് മൂന്ന് സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം ദയനീയമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
''ഡോംബിവ്‌ലി എംഐഡിസിയിലെ അമുദൻ കെമിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച സംഭവം ദയനീയമാണ്. എട്ടുപേരെ രക്ഷപ്പെടുത്തി.
പരിക്കേറ്റവരെ ചികിത്സിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആംബുലൻസുകൾ സജ്ജമായി. ഇക്കാര്യം കളക്ടറുമായി ചർച്ച ചെയ്തിട്ടുണ്ട്'', ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
#4 #killed #25 #injured #explosion #fire #chemical #factory #thane