പാലക്കാട്: (truevisionnews.com) പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

കമ്പിയിൽ കുടുങ്ങി കിടന്നത് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കി. ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയിൽ രക്തം കട്ടപിടിച്ചു.
ഇതു മൂലം ഹൃദയാഘാതം സംഭവിച്ചതായിട്ടാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ മയക്കുവെടിയുടെ മരുന്നിൻ്റെ അംശം ശരീരത്തിൽ കണ്ടെത്താനായില്ല.
പിൻവശത്തെ ഇടത്തേ കാലിനാണ് മയക്കുവെടി വെച്ചിരുന്നത്. അത് ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു.
#cause #death #internal #bleeding #heartattack;#Postmortem #report
