കോഴിക്കോട് : ( www.truevisionnews.com ) വടകരയിൽ അടച്ചിട്ട കടയ്ക്കുള്ളിൽ മുൻ ജീവനക്കാരൻ പൊള്ളാലേറ്റ നിലയിൽ .

വടകര പുതിയ ബസ് സ്റ്റാൻഡിനു സമീപം വി ഒ ടി ബിൽഡിങ്ങിന് മുൻവശത്തായി തിരുവല്ലൂർ റോഡിൽ അടച്ചിട്ട കടയ്ക്കുള്ളിലാണ് മുൻ ജീവനക്കാരനെ തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
കാവേരി ഹോട്ടലിലെ മുൻ ജീവനക്കാരൻ കുട്ടോത്ത് സ്വദേശി രാജനാണ് പൊള്ളലേറ്റത്. ഇന്ന് ഉച്ചയ്ക്ക് 1:30യോടാണ് സംഭവം. കടയ്ക്കുള്ളിൽ നിന്നും തീ ഉയരുന്നത് കണ്ട് തൊട്ടടുത്ത കടകളിൽ ഉള്ളവർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരിന്നു.
ഫയർ ഫോഴ്സ് എത്തി തീ അണച്ച് അകത്ത് കയറിയപ്പോഴാണ് പൊള്ളാലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
കൈക്കും, നെഞ്ചിലും ഉൾപ്പെടെ പോള്ളലെറ്റിറ്റുണ്ട്. ഏറെ കാലം പാചകതൊഴിലാളി ആയിരുന്ന ഇദ്ദേഹം ഇപ്പോൾ ഓട്ടോ തൊഴിലാളി ആണെന്നാണ് വിവരം.
#Former #employee #burned #inside #closed #shop #Vadakara
