#murder |ദൃശ്യം മോഡല്‍ കൊലപാതകം യുഎസിലും; കാണാതായ സ്ത്രീകളെ കൊന്ന് ഫ്രീസറിലാക്കി കുഴിച്ചിട്ടു, 5 പേര്‍ പിടിയില്‍

#murder |ദൃശ്യം മോഡല്‍ കൊലപാതകം യുഎസിലും; കാണാതായ സ്ത്രീകളെ കൊന്ന് ഫ്രീസറിലാക്കി കുഴിച്ചിട്ടു, 5 പേര്‍ പിടിയില്‍
May 23, 2024 10:07 AM | By Meghababu

 ഒക്‌ലഹോമ:(truevisionnews.com) ജീത്തു ജോസഫിന്‍റെ ഹിറ്റ് ചിത്രം ദൃശ്യത്തിലേതിനു സമാനമായ കൊലപാതകം അമേരിക്കയിലും. ഒന്നര മാസം മുന്‍പ് കാണാതായ സ്ത്രീകളെ കൊന്ന് ഫ്രീസറിലാക്കി കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെത്തി.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ചു പേര്‍ പിടിയിലായി. മാര്‍ച്ച് 30ന് കാന്‍സാസില്‍ നിന്ന് ഒഹ്ലഹോമയിലേക്ക് പോകും വഴി കാണാതായ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളാണ് ഫ്രീസറിലാക്കി കുഴിച്ചിട്ട നിലയില്‍ ഒരു പുല്‍മൈതാനത്ത് കണ്ടെത്തിയത്.

ഏപ്രില്‍ 14നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെറോണിക്ക ബട്‍ലര്‍ (27), ജിലിയന്‍ കെല്ലി (39) എന്നീ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. പശുക്കളെ മേയ്ക്കാനായി പ്രതികളില്‍ ഒരാള്‍ പാട്ടത്തിനെടുത്ത മേച്ചില്‍പ്പുറത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്.

മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കിയാണ് പൊലീസ് സ്ഥലം കണ്ടുപിടിച്ചതും പ്രതികളെ പിടികൂടിയതും. പ്രതികളില്‍ ഒരാളായ ടിഫാനി ആഡംസ് എന്ന 54കാരിയും വെറോണിക്കയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.

വെറോനിക്കയുടെ കുട്ടികളുടെ മുത്തശ്ശിയാണ് ആഡംസ്. കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് ഇരുവരും നിയമപോരാട്ടത്തിലായിരുന്നു. കൊല്ലപ്പെട്ട അന്ന് വെറോനിക്കയും ജിലിയനും കുട്ടികളെ കാണാനായി പോയതായിരുന്നു.

#Drishyam #model #murder #Missing #women #killed #buried #freezer #5 #arrested

Next TV

Related Stories
#carpassenger | കൊച്ചിയിൽ സ്വകാര്യ ബസിൻ്റെ യാത്ര മുടക്കി കാർ യാത്രികന്റെ അഭ്യാസം

Jun 16, 2024 11:10 AM

#carpassenger | കൊച്ചിയിൽ സ്വകാര്യ ബസിൻ്റെ യാത്ര മുടക്കി കാർ യാത്രികന്റെ അഭ്യാസം

നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകളുള്‍പ്പടെ കാറിൽ നിന്നും...

Read More >>
#sexualasult |  സ്‌കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; സിദ്ധൻ അറസ്റ്റിൽ

Jun 16, 2024 11:05 AM

#sexualasult | സ്‌കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; സിദ്ധൻ അറസ്റ്റിൽ

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ അധ്യാപകർ ചൈൽഡ്‌ലൈനിൽ...

Read More >>
#earthquake |സെക്കന്റുകള്‍ നീണ്ട് ഭൂചലനം, വലിയ മുഴക്കം കേട്ടെന്ന് നാട്ടുകാര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

Jun 16, 2024 10:58 AM

#earthquake |സെക്കന്റുകള്‍ നീണ്ട് ഭൂചലനം, വലിയ മുഴക്കം കേട്ടെന്ന് നാട്ടുകാര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന്റെ തുടർച്ചയായി ഇന്ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്....

Read More >>
#arrest |  ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതിൽ എതിർപ്പ്; ഭാര്യാ മാതാവിന്റെയും സഹോദരന്റെയും വീടിന് തീയിട്ട പ്രതി പിടിയിൽ

Jun 16, 2024 10:35 AM

#arrest | ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതിൽ എതിർപ്പ്; ഭാര്യാ മാതാവിന്റെയും സഹോദരന്റെയും വീടിന് തീയിട്ട പ്രതി പിടിയിൽ

ഭാര്യയെ വിദേശത്തേക്ക് അയക്കുന്നതിലുള്ള എതിർപ്പാണ് സംഭവത്തിനു പിന്നലെന്നാണ് പൊലീസ് അറിയിച്ചത്. ഇതിനു തുടർച്ചയാണ് ഇന്ന് അരങ്ങേറിയ...

Read More >>
Top Stories