#complaint|വിവാഹ വാഗ്ദാനം നല്‍കി കാറിൽ വെച്ചു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അന്വേഷണം

#complaint|വിവാഹ വാഗ്ദാനം നല്‍കി കാറിൽ വെച്ചു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍  അന്വേഷണം
May 23, 2024 08:40 AM | By Meghababu

 പത്തനംതിട്ട:(truevisionnews.com) വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യം നടന്നത് കൊച്ചിയിലായതിനാൽ തുടരന്വേഷണം പാലാരിവട്ടം പൊലീസ് ഏറ്റെടുത്തു.

കാറില്‍ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി.  പത്തനംതിട്ട സ്വദേശിയായ മുസമിന്‍ നാസറിനെതിരെയാണ് പൊലീസ് കേസെടുത്തത്.  നഗ്നഫോട്ടോ നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും പ്രതി വിദേശത്തേക്ക് കടന്നതായും യുവതി ആരോപിച്ചു.

പാലാരിവട്ടം പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ ബലാൽസംഘം ചെയ്യണമെന്ന ലക്ഷ്യത്തോടെ 2023 ഫെബ്രുവരിയിൽ പ്രതി വിവാഹം കഴിക്കാമെന്ന് യുവതിയെ അറിയിച്ചതായി എഫ്ഐആറിൽ പറയുന്നു.

2023 ഏപ്രിൽ 15 ന് പ്രതിയുടെ കാറിൽ യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചതായും എഫ്ഐആറിൽ ഉണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട സ്വദേശി മുസമിർ നാസറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

#Investigation #woman's #complaint #she #raped #with #promise #marriage

Next TV

Related Stories
#arrest | നടുറോഡിൽ യാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ബഹളം വെച്ച് ആളെകൂട്ടി യുവാവിനെ പിടികൂടി യുവതി

Jun 19, 2024 01:43 PM

#arrest | നടുറോഡിൽ യാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ബഹളം വെച്ച് ആളെകൂട്ടി യുവാവിനെ പിടികൂടി യുവതി

പ്രദേശത്ത് സമൂഹ്യവിരുദ്ധരുടെ ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. പിടിയിലായ രാജീവ് സ്ഥിരം പ്രശ്നക്കാരനാണെനാണ് നാട്ടുകാർ...

Read More >>
#bombfound | കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി

Jun 19, 2024 01:37 PM

#bombfound | കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി

നിരവധി രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലമാണ് കുളത്തൂർ ജംഗ്ഷൻ. ഇന്ന് രാവിലെയാണ് മാർക്കറ്റിനുള്ളിൽ ബോംബുകൾ...

Read More >>
#drowned | വെ​ള്ള​ക്കെ​ട്ടി​ൽ വീണ്   മ​രി​ച്ച ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് ക​ണ്ണീ​രോ​ടെ വി​ട

Jun 19, 2024 12:08 PM

#drowned | വെ​ള്ള​ക്കെ​ട്ടി​ൽ വീണ് മ​രി​ച്ച ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് ക​ണ്ണീ​രോ​ടെ വി​ട

അ​തു​കൊ​ണ്ടു​ത​ന്നെ കൊ​യാ​മ്പു​റം ഗ്രാ​മ​ത്തി​ലെ മു​ഴു​വ​നാ​ളു​ക​ൾ​ക്കും ഈ ​കു​രു​ന്നു​ക​ളെ...

Read More >>
Top Stories