#mbrajesh | ഒന്നാം തിയതി ഡ്രൈ ഡേ ഒഴിവാക്കുമോ? ചർച്ചകൾ മുന്നോട്ട്; ബാർ-ഡിസ്‍ലറി ഉടമകളുമായി മന്ത്രി ജൂണിൽ ചർച്ച നടത്തും

#mbrajesh |  ഒന്നാം തിയതി ഡ്രൈ ഡേ ഒഴിവാക്കുമോ? ചർച്ചകൾ മുന്നോട്ട്; ബാർ-ഡിസ്‍ലറി ഉടമകളുമായി മന്ത്രി ജൂണിൽ ചർച്ച നടത്തും
May 23, 2024 06:31 AM | By Aparna NV

 തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് പുതിയ മദ്യനയ ചർച്ചകളിലേക്ക് കടന്ന് എക്സൈസ് വകുപ്പ്. ഒന്നാം തിയതി ഡ്രൈ ഡേ ഒഴിവാക്കണമന്ന് നിർദേശമടക്കമാണ് സർക്കാരിന് മുന്നിലുള്ളത്.

ഇന്നലെ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുമായി മന്ത്രി എം ബി രാജേഷ് ഇക്കാര്യത്തിൽ ചർച്ച നടത്തി. ഡ്രൈ ഡേ ഒഴിവാക്കിയാൽ കൂടുതൽ വരുമാനം ഉണ്ടാകുമെന്നാണ് നികുതി സെക്രട്ടറി യോഗത്തിൽ ഉന്നയിച്ച അഭിപ്രായം.

ഇതുമായി ബന്ധപ്പെട്ട് ജൂൺ മാസത്തിൽ ബാർ- ഡിസ്‍ലറി ഉടമകളുമായി മന്ത്രി ചർച്ച നടത്തും. ജൂൺ 10, 11 തിയതികളിലാകും ബാർ- ഡിസ്‍ലറി ഉടമകളുമായുള്ള മന്ത്രിയുടെ ചർച്ചയെന്നാണ് വിവരം.

അതേസമയം സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയുള്ള 'ഡ്രൈ ഡേ' മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റിയാണ് എക്സൈസ് വകുപ്പിനോട് ശുപാര്‍ശ ചെയ്തത്. തിങ്കളാഴ്ച ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം ശക്തമായത്.

എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വില കുറഞ്ഞ- വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പന, മദ്യ ഉത്പാദനം പ്രോത്സാഹിപ്പിച്ച് കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്.

#dry #day #Negotiations #proceed #minister #will #hold #discussions #with #bar #dishlery #owners #in #June

Next TV

Related Stories
ബൈക്കിൽ പോകവെ കാട്ടുപന്നി വട്ടംചാടി, യുവാവിന് ഗുരുതര പരിക്ക്

Feb 8, 2025 11:42 PM

ബൈക്കിൽ പോകവെ കാട്ടുപന്നി വട്ടംചാടി, യുവാവിന് ഗുരുതര പരിക്ക്

ഇടിയുടെ ആഘാതത്തില്‍ അഖില്‍ റോഡിലേക്ക് തെറിച്ചു വീണു....

Read More >>
നെയ്യാറ്റിൻകരയിൽ അമ്മയുമായി വഴക്കിട്ടതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി

Feb 8, 2025 11:40 PM

നെയ്യാറ്റിൻകരയിൽ അമ്മയുമായി വഴക്കിട്ടതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി

മൃതദേഹം പാറശ്ശാല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാറശ്ശാല പൊലീസ്...

Read More >>
ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണു, രക്ഷകരായി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും

Feb 8, 2025 10:54 PM

ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീണു, രക്ഷകരായി കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും

കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും നടത്തിയ ഇടപെടലാണ്...

Read More >>
വടകരയിൽ പ്രതിഷേധം അവസാനിക്കുന്നില്ല; സിപിഐഎം നേതൃത്വത്തിനെതിരെ ഇന്നും പ്രവര്‍ത്തകര്‍ തെരുവില്‍

Feb 8, 2025 10:31 PM

വടകരയിൽ പ്രതിഷേധം അവസാനിക്കുന്നില്ല; സിപിഐഎം നേതൃത്വത്തിനെതിരെ ഇന്നും പ്രവര്‍ത്തകര്‍ തെരുവില്‍

വടകര മത്സരം ജില്ലാ സമ്മേളനത്തിലും ചര്‍ച്ചയായിരുന്നു. മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയും ജില്ലാ സെക്രട്ടറി പി മോഹനനും ഇത് ശരിയായ...

Read More >>
Top Stories