പാലക്കാട് : (truevisionnews.com) കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് സ്ഥലമുടമക്കെതിരെ വനംവകുപ്പ് കേസെടുത്തു.

വന്യമൃഗങ്ങളെ പിടികൂടാന്‍ സ്ഥാപിച്ച വേലിയെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. അതുകൊണ്ടാണ് പുലിക്ക് ഏറെ പരിശ്രമിച്ചിട്ടും രക്ഷപ്പെടാന്‍ കഴിയാതിരുന്നത്.
സാധാരണ കമ്പി കൊണ്ടല്ല വേലി കെട്ടിയതെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഏകദേശം നാലുമാസം പ്രായമുള്ള പെണ്‍പുലിയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയില്‍ കുടുങ്ങിയത്. രാവിലെ ഏഴ് മണിയോടെയാണ് വിവരം വീട്ടുകാരടക്കം അറിയുന്നത്.
തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തുകയായിരുന്നു.
അതേസമയം പ്രദേശത്ത് അടുത്ത കാലത്തായി പുലി ശല്യം ഉണ്ടായിരുന്നുവെന്നും കടുത്ത ആശങ്കയാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
#Incident #tiger #getting #fence;#Forestdepartment #registeredcase #landowner
