സുല്‍ത്താന്‍ബത്തേരി: (truevisionnews.com) കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു.
സുല്‍ത്താന്‍ബത്തേരി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കിടങ്ങനാട് കല്ലൂര്‍കുന്ന് കാട്ടുനായ്ക്ക കോളനിയിലെ രാജു(42)വിനെയാണ് എസ്ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മെയ് 13ന് രാത്രി പത്ത് മണിയോടെയായിരുന്നു പരാതിക്കിടയാക്കിയ സംഭവം.
കോളനിയിലെ 55 കാരനായ മാരന് രാജുവിന് 500 രൂപ കടമായി നല്‍കിയിരുന്നു. ഈ തുക ഇദ്ദേഹം തിരികെ ചോദിച്ചതിലുള്ള വിരോധത്തില്‍ രാജു മാരനെ തടഞ്ഞുവെച്ച് വാക്കത്തി കൊണ്ട് തലക്ക് വെട്ടുകയായിരുന്നു.
എന്നാല്‍ മാരന് ഒഴിഞ്ഞുമാറിയത് കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പറയുന്നു.
#Borrowed #asked #back; #Attempt #cut #kill