#panoorbombblast | പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; ഉദ്ഘാടനം ഇന്ന്

#panoorbombblast | പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; ഉദ്ഘാടനം ഇന്ന്
May 22, 2024 08:36 AM | By Athira V

കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎം നിർമിച്ച സ്മാരക മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്യും. പാനൂർ തെക്കുംമുറി എകെജി നഗറിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് വൈകിട്ട് അഞ്ചിന് മന്ദിരം ഉത്ഘാടനം ചെയ്യുക.

2015 ജൂൺ ആറിനാണ് ഈസ്റ്റ് ചെറ്റക്കണ്ടിയിലുണ്ടായ സ്ഫോടനത്തിൽ ഷൈജു, സുബീഷ് എന്നീ സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടത്. ബോംബ് നിർമ്മിക്കുമ്പോൾ കൊല്ലപ്പെട്ട ഇരുവരെയും രക്തസാക്ഷി പട്ടികയിൽ ഉൾപ്പെടുത്തി സ്മാരക മന്ദിരം പണിയുന്നത് വലിയ വിവാദമായിരുന്നു.

2015ൽ സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് തള്ളിപറഞ്ഞെങ്കിലും കണ്ണൂർ ജില്ലാ നേതൃത്വം ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങുകയും പാർട്ടി വക ഭൂമിയിൽ സംസ്കരിക്കുകയും ചെയ്തു. 2016 മുതൽ രക്തസാക്ഷി ദിനവും ആചരിച്ചുതുടങ്ങി.

അതേ വർഷം തന്നെ ധനസമാഹരണം തുടങ്ങിയ സ്മാരക മന്ദിര നിർമാണമാണ് ഇപ്പോൾ പൂർത്തിയായത്. വിവാദമായതോടെ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് സിപിഎം നേതൃത്വം തയ്യാറായിരുന്നില്ല. എന്നാൽ ഷൈജുവും സുബിഷും രക്തസാക്ഷികൾ തന്നെയെന്ന് വ്യക്തമാക്കി മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ ന്യായീകരിച്ചിരുന്നു.

#memorial #killed #during #bomb #making #panoor #inauguration #today

Next TV

Related Stories
#arrest |  ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

Dec 27, 2024 05:57 AM

#arrest | ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

നവംബർ 11ന് ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവിന്‍റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്...

Read More >>
#accident |  വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക്  കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

Dec 26, 2024 11:00 PM

#accident | വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ്...

Read More >>
#rescue |  കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

Dec 26, 2024 10:00 PM

#rescue | കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ആദർശ് കിണറ്റിൽ ഇറങ്ങി സേഫ്റ്റി ബെൽറ്റ് ഹോസ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗംങ്ങളുടെ സഹായത്തോടെ പോത്തിനെ...

Read More >>
#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Dec 26, 2024 10:00 PM

#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

അലോഷ്യസ് അപകട സ്ഥലത്ത് മരിച്ചു. ജിത്തുവിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ...

Read More >>
Top Stories