റാന്നി: (truevisionnews.com) ബാർ അടച്ചശേഷം മദ്യം കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റുചെയ്തു.
റാന്നി മുക്കാലുമൺ തുണ്ടിയിൽ ടി.വി.വിശാഖ് (32), മുക്കാലുമൺ പുതുപ്പറമ്പിൽ ബിജു (31) എന്നിവരെയാണ് അറസ്റ്റുചെയ്തത്. റാന്നിഗേറ്റ് ബാർഹോട്ടൽ ജീവനക്കാരൻ ഇടുക്കി സ്വദേശി സി.എസ്.ബിജുവിനെയാണ് കാറിടിപ്പിച്ചത്.
കാലൊടിഞ്ഞ ഇദ്ദേഹം റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഞായറാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. പോലീസ് പറയുന്നതിങ്ങനെ.
രാത്രി 11-മണിയോടെ വിശാഖും ബിജുവും ബാറിലെത്തി മദ്യം ആവശ്യപ്പെട്ടു. ബാർ അടച്ചതിനാൽ നൽകാനാവില്ലെന്ന് ജീവനക്കാർ പറഞ്ഞു. തർക്കത്തിനുശേഷം കാണിച്ചുതരാമെന്ന് ഭീഷണി മുഴക്കി ഇരുവരും മടങ്ങി.
ജോലി പൂർത്തിയാക്കി ബാർ ജീവനക്കാർ സമീപമുള്ള താമസസ്ഥലത്തേക്ക് കോളേജ് റോഡിലൂടെ നടന്നുപോയപ്പോഴാണ് ബിജുവിനെ കാറിടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
വിശാഖ് ഗുണ്ടാലിസ്റ്റിൽപെട്ട ആളാണെന്ന് ഇൻസ്പെക്ടർ ജി.അജിത്ത് കുമാർ പറഞ്ഞു. ബാർ ഹോട്ടലിനുസമീപം മദ്യപിക്കാനെത്തിയവർ തമ്മിൽ രണ്ടാഴ്ചമുമ്പുണ്ടായ സംഘർഷത്തിൽ വിശാഖിന്റെ ചുണ്ട് കടിച്ചുമുറിച്ചിരുന്നു.
#Attempt #runover #bar #employee #serving #alcohol; #Two #people #arrested