കാഞ്ഞങ്ങാട്:( www.truevisionnews.com ) ഗൃഹസന്ദർശനത്തിന് എത്തിയ സിപിഎം നേതാക്കൾക്ക് നേരെ സിപിഎം പ്രവർത്തകനായ അമ്പലത്തറ ലാലൂർ സ്വദേശി രതീഷ് സ്ഫോടകവസ്തു എറിഞ്ഞു.

ലോക്കൽ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരുൺ ബാലകൃഷ്ണൻ എന്നിവര്‍ക്ക് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്.
രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഷമീര്‍ എന്നയാളുടെ വീട്ടിലേക്ക് സിപിഎം നേതാക്കൾ ഗൃഹസന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ആക്രമണം.
ഷമീറിൻ്റെ അയൽവാസിയായ സ്ത്രീ ആമിനക്കാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റത്.
ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതി രതീഷിനായി പൊലീസ് തിരച്ചിൽ തുടങ്ങി.
#man #threw #explosive #cpim #leaders #kanhangad #woman #injured
