#sexualasult | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു

#sexualasult |  10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു
May 20, 2024 10:57 AM | By Athira V

( www.truevisionnews.com ) കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. 36 വയസുകാരനായ കുടക് സ്വദേശിയാണ് പ്രതിയെന്ന് പൊലീസ്. പ്രതിയുടെ ബന്ധുവാണ് നിർണായക വിവരം പൊലീസിന് കൈമാറിയത്.

പ്രദേശത്ത് തന്നെ താമസിക്കുന്നയാളാണ് പ്രതി. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

പ്രതിയുടെ സിസിടിവി ​ദൃശ്യങ്ങൾ പുറത്തുവന്നു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടിൽ നിന്ന് പുലർച്ചെ രണ്ടരയോടെ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

പുലർച്ചെ മുത്തച്ഛൻ പശുവിനെ കറക്കാൻ തൊഴുത്തിലേക്ക് പോയ സമയത്താണ് സംഭവം. തുടർന്ന് വീടിന് ഒരു കിലോമീറ്റർ അകലെ ഞാണിക്കടവ് വയൽ പ്രദേശത്ത് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.

മോഷണത്തിനൊപ്പം പ്രതി കുട്ടിയെ ശരീരികമായി ഉപദ്രവിച്ചു. പുലർച്ചെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ണിനും കഴുത്തിനും പരുക്കേറ്റ നിലയിൽ സമീപത്തെ വയലിൽ നിന്നാണ് കണ്ടെത്തിയത്. മുൻവശത്തെ വാതിലിലൂടെ എത്തിയ പ്രതി അടുക്കള വാതിലൂടെയാണ് കുട്ടിയെ കടത്തിയത്.

#suspect #identified #kanhangad #10 #year #old #girl #molested #case

Next TV

Related Stories
അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ

Apr 24, 2025 11:51 AM

അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ

പ്രതിക്ക് വധശിക്ഷ നൽകാനുള്ള എല്ലാ കാരണങ്ങളും ഉണ്ടെന്ന് പറഞ്ഞ കോടതി പ്രതി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്നാണ് റിപ്പോർട്ടുകൾ...

Read More >>
ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ ഭർത്താവ്  കുറ്റക്കാരനെന്ന് കോടതി

Apr 24, 2025 11:08 AM

ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി

ക്രിസ്തുമസ് രാത്രിയിൽ ബന്ധുക്കൾ മടങ്ങിയശേഷം അരുൺ ഭാര്യയെ കൊല്ലാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നെന്ന് പൊലീസ്...

Read More >>
വടകര പുതിയ ബസ്റ്റാന്റിൽ മധ്യവയസ്കൻ മരിച്ച നിലയിൽ

Apr 24, 2025 10:54 AM

വടകര പുതിയ ബസ്റ്റാന്റിൽ മധ്യവയസ്കൻ മരിച്ച നിലയിൽ

വടകര പൊലീസെത്തി മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക്...

Read More >>
പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയിൽ പലഹാര നിർമാണം, ഭക്ഷണ സാമ്പിൾ ശേഖരിക്കാതെ അധികൃതർ, നടപടി വൈകുന്നു

Apr 24, 2025 10:45 AM

പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയിൽ പലഹാര നിർമാണം, ഭക്ഷണ സാമ്പിൾ ശേഖരിക്കാതെ അധികൃതർ, നടപടി വൈകുന്നു

അതോടൊപ്പം കൊല്ലത്തെ ഹോട്ടലുകളിലും ഭക്ഷണനിർമ്മാണ മേഖലകളിലും കാറ്ററിങ് യൂണിറ്റുകളിലും ആരോഗ്യ വകുപ്പ് പരിശോധന...

Read More >>
Top Stories