കണ്ണൂർ: (truevisionnews.com) താഴെ ചൊവ്വയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
ചാലാട് പന്നേൻ പാറയിലെ വി.സി. സബിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ റെയിൽവേ ഗെയിറ്റിന് സമീപം ദേശീയപാതയിലാണ് അപകടം.
തോട്ടടയിൽ കുറിയർ സ്ഥാപനത്തിൽ ജീവനക്കാരനായ സബിൻ ജോലിക്കു പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
#biker #died #collision #between #bike #lorry #Kannur