#bridebeatencase |നവവധുവിന് മർദ്ദനമേറ്റ സംഭവം: എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ; ​ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

#bridebeatencase |നവവധുവിന് മർദ്ദനമേറ്റ സംഭവം:  എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ; ​ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ
May 15, 2024 07:35 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  വിവാഹംകഴിഞ്ഞ് ഒരാഴ്ചയ്ക്കിടെ നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പരാതി സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയ പോലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ.

പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എ.എസ്. സരിനെതിരെയാണ് നടപടി. കൃത്യനിർവഹണത്തിൽ ​ഗുരുതരമായ വീഴ്ചവരുത്തിയതിന് ഉത്തരമേഖലാ ഐ.ജിയുടേതാണ് നടപടി.

പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ ​ഗൗരവമായെടുത്തില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ആറാം ദിവസം മകൾക്ക് ഭർത്താവിൽനിന്ന് ക്രൂരമായി മർദ്ദനമേറ്റെന്ന പരാതിയുമായെത്തിയ തനിക്ക് മോശം അനുഭവമാണുണ്ടായതെന്ന് യുവതിയുടെ പിതാവ് പറഞ്ഞിരുന്നു.

മകൾ മർദ്ദനമേറ്റ് അവശനിലയിലായിട്ടും പോലീസ് ഗാർഹികപീഡനത്തിന് മാത്രമാണ് ആദ്യം കേസെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്യുന്ന നടപടി ഒഴിവാക്കുകയും ചെയ്തെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സംഭവത്തില്‍ പ്രതിക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് പന്തീരാങ്കാവ് പോലീസ് സ്വീകരിച്ചതെന്ന് യുവതിയും കുടുംബവും വ്യക്തമാക്കി. വിവാഹജീവിതത്തില്‍ ഇതെല്ലാം സാധാരണയാണെന്ന് പറഞ്ഞ് സംഭവം ഒത്തുതീര്‍പ്പാക്കാനായിരുന്നു പോലീസ് ആദ്യം ശ്രമിച്ചത്.

വധശ്രമം അടക്കം ചൂണ്ടിക്കാട്ടിയിട്ടും പ്രതിക്കെതിരേ ഗുരുതരവകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.

അതിനിടെ, സംഭവം വിവാദമായതോടെ രാഹുലിനെതിരേ കഴിഞ്ഞദിവസം വധശ്രമം അടക്കമുള്ള വകുപ്പുകള്‍കൂടി ചുമത്തിയിട്ടുണ്ട്. കേസിലെ അന്വേഷണച്ചുമതല ഫറോക്ക് എ.സി.പി.ക്ക് കൈമാറുകയുംചെയ്തു.

ഇതിനുപിന്നാലെ പ്രതിയെ കണ്ടെത്താനായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മേയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് ‘സ്നേഹതീര’ത്തിൽ രാഹുൽ പി. ഗോപാലും (29) ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായത്.

രാഹുൽ ജർമനിയിൽ എൻജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. വിവാഹാനന്തരച്ചടങ്ങായ അടുക്കള കാണലിന് ഞായറാഴ്ച യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മർദ്ദിച്ച പാടുകൾ കണ്ടത്.

അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ഞായറാഴ്ച തന്നെ യുവതിയെ ബന്ധുക്കൾ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.

#New #bride #assault #incident #SHO #suspended #finding #serious #misconduct

Next TV

Related Stories
#accident | സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

Jul 27, 2024 06:55 AM

#accident | സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു...

Read More >>
#VDSatheesan | മിഷൻ 2025ന്‍റെ പേരിൽ കോൺഗ്രസിൽ ഭിന്നത; ഹൈക്കമാൻഡ് ഇടപെടാതെ ചുമതല ഏറ്റെടുക്കില്ലെന്ന് വിഡി സതീശൻ, അനുനയ നീക്കം

Jul 27, 2024 06:47 AM

#VDSatheesan | മിഷൻ 2025ന്‍റെ പേരിൽ കോൺഗ്രസിൽ ഭിന്നത; ഹൈക്കമാൻഡ് ഇടപെടാതെ ചുമതല ഏറ്റെടുക്കില്ലെന്ന് വിഡി സതീശൻ, അനുനയ നീക്കം

പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നതിനിടെ കോഴിക്കോട് ഡിസിസി ക്യാമ്പ് എക്സിക്യുട്ടീവ് ഇന്ന്...

Read More >>
#yellowalert  | ഇന്ന് മഴ കനക്കില്ല, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; തീരങ്ങളിൽ ജാഗ്രത വേണം

Jul 27, 2024 06:31 AM

#yellowalert | ഇന്ന് മഴ കനക്കില്ല, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; തീരങ്ങളിൽ ജാഗ്രത വേണം

അതേസമയം കണ്ണൂർ, കാസർകോട് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി...

Read More >>
#scrapshop | തുറവൂരിൽ കുളം മലിനപ്പെടുത്തിയതിന് ആക്രികടയ്ക്ക് 25000 രൂപ പിഴയിട്ടു

Jul 27, 2024 06:25 AM

#scrapshop | തുറവൂരിൽ കുളം മലിനപ്പെടുത്തിയതിന് ആക്രികടയ്ക്ക് 25000 രൂപ പിഴയിട്ടു

ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ്, തുറവൂർ ഗ്രാമപഞ്ചായത്തിലെ 29 സ്ഥാപനങ്ങളിൽ പരിശോധന...

Read More >>
#gas  | ജനവാസ മേഖലയിൽ അനധികൃത പാചക വാതക റീഫില്ലിംഗ് കേന്ദ്രം; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് ജീവനക്കാർ ഓടി

Jul 27, 2024 06:18 AM

#gas | ജനവാസ മേഖലയിൽ അനധികൃത പാചക വാതക റീഫില്ലിംഗ് കേന്ദ്രം; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് ജീവനക്കാർ ഓടി

ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഗാസ് സിലിണ്ടറുകളില്‍ നിന്ന് വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിലേക്ക് വാതകം നിറക്കുകയാണ് ഇവിടെ ചെയ്തു...

Read More >>
#Arrest | സൈഡ് മിറര്‍ തെളിവായി; ആദിവാസി യുവാവിന് കാറിടിച്ച് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റ്

Jul 27, 2024 06:03 AM

#Arrest | സൈഡ് മിറര്‍ തെളിവായി; ആദിവാസി യുവാവിന് കാറിടിച്ച് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റ്

അപകട സ്ഥലത്ത് നിന്ന് ലഭിച്ച കാറിന്റെ വശക്കണ്ണാടി (സൈഡ് മിറര്‍) മാത്രമായിരുന്നു അന്വേഷണ സംഘത്തിന് മുമ്പിലുണ്ടായിരുന്നു ഏക...

Read More >>
Top Stories