#VSivankutty | പ്ലസ് വൺ ബാച്ച് കൂട്ടില്ല, പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയമെന്നും വിദ്യാഭ്യാസ മന്ത്രി

#VSivankutty | പ്ലസ് വൺ ബാച്ച് കൂട്ടില്ല, പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയമെന്നും വിദ്യാഭ്യാസ മന്ത്രി
May 13, 2024 11:21 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പ്ലസ് വൺ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി.

ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതകളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി.

സീറ്റ് വര്‍ധനയ്ക്ക് പകരം ബാച്ച് വര്‍ധനയാണ് വേണ്ടത് എന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. എന്തായാലും ഈ വര്‍ഷം അധികബാച്ച് എന്നത് നടപ്പിലാകില്ലെന്ന് മന്ത്രി ഉറപ്പിച്ചുപറയുന്നു.

കുറെ കുട്ടികള്‍ വിജയിച്ചിട്ടുണ്ട്, അതുകൊണ്ട് ഒരു ക്ലാസില്‍ 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും, ജമ്പോ ബാച്ചുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ചയിലുണ്ട്, ഒരു പ്രതിസന്ധിയും ഇപ്പോഴില്ല, എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പരിഹരിക്കും, പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി വി ശിവൻകുട്ടി.

അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് അധിക ബാച്ച് അനുവദിക്കണമെന്ന ആവശ്യത്തില്‍ തന്നെയാണ് മലബാര്‍ ജില്ലകള്‍ - പ്രത്യേകിച്ച് മലപ്പുറം തുടരുന്നത്.

പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരത്തിന് മുന്നിട്ടിറങ്ങുമെന്നാണ് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് അറിയിച്ചത്.

#PlusOne #batch #not #added, #education #minister #campaign #crisis #political

Next TV

Related Stories
#HEAVYRAIN |  വേനൽ മഴയിൽ മലയോര മേഖലയിൽ അതീവ ജാഗ്രത; മധ്യ-വടക്കൻ കേരളത്തിൽ കനത്തനാശനഷ്ടം, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

May 23, 2024 11:07 PM

#HEAVYRAIN | വേനൽ മഴയിൽ മലയോര മേഖലയിൽ അതീവ ജാഗ്രത; മധ്യ-വടക്കൻ കേരളത്തിൽ കനത്തനാശനഷ്ടം, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

ഇന്നലെ വൈകിട്ട് മുതൽ തിമിർത്ത് പെയ്ത മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്നും കൊച്ചിയില്‍ മഴ...

Read More >>
#birdflu | മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നിശ്ചിത പരിധിയിൽ മുട്ടയും ഇറച്ചിയുമടക്കം ഉപയോഗത്തിന് നിയന്ത്രണം

May 23, 2024 10:23 PM

#birdflu | മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നിശ്ചിത പരിധിയിൽ മുട്ടയും ഇറച്ചിയുമടക്കം ഉപയോഗത്തിന് നിയന്ത്രണം

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി...

Read More >>
#KSRTCissue | മേയർ-കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കം; ബസ് പരിശോധനയ്ക്ക് വിട്ട എടിഒയ്ക്കെതിരെ നടപടി

May 23, 2024 10:22 PM

#KSRTCissue | മേയർ-കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കം; ബസ് പരിശോധനയ്ക്ക് വിട്ട എടിഒയ്ക്കെതിരെ നടപടി

വേഗപ്പൂട്ടില്ലെന്ന് കണ്ടെത്തിയത് ഗതാഗത വകുപ്പിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്നാണിപ്പോള്‍ എടിഒയ്ക്കെതിരെ...

Read More >>
#suicide | വിദ്യാര്‍ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

May 23, 2024 09:45 PM

#suicide | വിദ്യാര്‍ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം...

Read More >>
Top Stories