#Jaundice |മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി, ഇന്ന് റിപ്പോ‍ര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം; അതീവ ഗുരുതരം

#Jaundice |മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി, ഇന്ന് റിപ്പോ‍ര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം; അതീവ ഗുരുതരം
May 12, 2024 11:36 AM | By Susmitha Surendran

മലപ്പുറം : (truevisionnews.com)  മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി. കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്.

ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.

കുട്ടിയുടെ പിതാവും സഹോദരനും രോഗബാധയെ തുടർന്ന് ചികിത്സയിലാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണമാണ് ജിഗിന്റേത്. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് ഇന്ന് രാവിലെ മരിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.

മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണ്. കഴിഞ്ഞ 5 മാസത്തിനിടെ 8 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസമാണ് ചാലിയാർ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. കുടുംബത്തിലെ 9 വയസ്സുകാരിയിലും രോഗം സ്ഥിരീകരിച്ചു.

പോത്തുകൽ,പൂക്കോട്ടൂർ,പെരുവള്ളൂർ, മൊറയൂർ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചത് 152 പേർക്കാണ്. ഇതോടെ പ്രദേശവാസികളും ഭീതിയിലാണ്

#One #more #death #Jaundice #Malappuram.

Next TV

Related Stories
#KPMadhu | നിർണായക നീക്കവുമായി സന്ദീപ് വാര്യർ; കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ ചര്‍ച്ച നടത്തി

Nov 27, 2024 07:56 AM

#KPMadhu | നിർണായക നീക്കവുമായി സന്ദീപ് വാര്യർ; കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ ചര്‍ച്ച നടത്തി

സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച് അറിയിക്കാമെന്ന് മറുപടി നൽകിയതായും കെപി മധു...

Read More >>
#foundbodycase | കോഴിക്കോട് ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മുറിയെടുക്കാൻ നൽകിയ വിവരങ്ങൾ വ്യാജം, പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

Nov 27, 2024 07:23 AM

#foundbodycase | കോഴിക്കോട് ലോഡ്ജില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മുറിയെടുക്കാൻ നൽകിയ വിവരങ്ങൾ വ്യാജം, പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

മുറിയുടെ വാടക അടയ്ക്കാത്തതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ ചെന്നുനോക്കിയപ്പോഴാണ് യുവതിയെ കട്ടിലില്‍ കിടക്കുന്ന നിലയില്‍...

Read More >>
#MDMA | പച്ചക്കറി കടയിൽ എംഡിഎംഎ കച്ചവടം; കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് ഉൾപ്പെടെ പിടിയിലായ കേസിൽ മൂന്നാം പ്രതിയെ തേടി പൊലീസ്

Nov 27, 2024 07:09 AM

#MDMA | പച്ചക്കറി കടയിൽ എംഡിഎംഎ കച്ചവടം; കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് ഉൾപ്പെടെ പിടിയിലായ കേസിൽ മൂന്നാം പ്രതിയെ തേടി പൊലീസ്

ഇന്നലെ ഉച്ചയ്ക്കാണ് അഞ്ചൽ സ്വദേശിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ കോട്ടവിള ഷിജുവിനെ 4 ഗ്രാം എംഡിഎംഎംഎ യുമായി...

Read More >>
#KERALARAIN | ജാഗ്രതാ നിർദേശം; ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, കേരളത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Nov 27, 2024 06:48 AM

#KERALARAIN | ജാഗ്രതാ നിർദേശം; ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, കേരളത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും...

Read More >>
#molestattempt | മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർക്ക് നേരെ പീഡനശ്രമം; സർജനെതിരെ പരാതി, കേസെടുത്ത് പൊലീസ്

Nov 27, 2024 06:31 AM

#molestattempt | മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർക്ക് നേരെ പീഡനശ്രമം; സർജനെതിരെ പരാതി, കേസെടുത്ത് പൊലീസ്

പാരിപ്പള്ളി പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. പ്രതി ഒളിവിലാണെന്ന് പൊലീസ്...

Read More >>
Top Stories