#NarendraModi | 'വിദേശ ശക്തികൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നു'; ഇന്ത്യൻ ജനത ഇത് ചെറുത്ത് തോൽപ്പിക്കുമെന്ന് മോദി

#NarendraModi | 'വിദേശ ശക്തികൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നു'; ഇന്ത്യൻ ജനത ഇത് ചെറുത്ത് തോൽപ്പിക്കുമെന്ന് മോദി
May 7, 2024 08:36 AM | By VIPIN P V

അഹമ്മദാബാദ്: (truevisionnews.com) ചില വിദേശ ശക്തികള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കുമെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ നിഷാന്‍ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

എല്ലാവരും വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

വോട്ട് ബാങ്കായി വയ്ക്കാനുള്ള ശ്രമത്തെ മുസ്ലിങ്ങള്‍ നേരിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങള്‍ പോലും മാറുന്നത് മുസ്ലിങ്ങള്‍ കാണണം. ഏകാധിപത്യ നീക്കങ്ങള്‍ നടത്തിയത് കോണ്‍ഗ്രസാണെന്നും മോദി കുറ്റപ്പെടുത്തി.

പ്രജ്വല്‍ രേവണ്ണയുടേത് ഹീനമായ കുറ്റകൃത്യമാണെന്നും പ്രജ്വലിനെതിരെ കടുശന നടപടി സ്വീകരിക്കുമെന്നും മോദി അറിയിച്ചു. ഒരു സമുദായം വോട്ട് ചെയ്യുന്നത് വരെ കോണ്‍ഗ്രസ് നടപടി എടുത്തില്ലെന്നും മോദി വിമര്‍ശിച്ചു.

#Foreign #Powers #Trying #Influence #Elections'; #Modi #Indian #people #fight #defeat

Next TV

Related Stories
സര്‍വകക്ഷി യോഗങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി അദ്ധ്യക്ഷരുമായി തെരഞ്ഞെടുപ്പ് കമീഷന്റെ കൂടിക്കാഴ്ച

May 10, 2025 07:41 PM

സര്‍വകക്ഷി യോഗങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി അദ്ധ്യക്ഷരുമായി തെരഞ്ഞെടുപ്പ് കമീഷന്റെ കൂടിക്കാഴ്ച

പാര്‍ട്ടി അദ്ധ്യക്ഷരുമായി തെരഞ്ഞെടുപ്പ് കമീഷന്റെ കൂടിക്കാഴ്ച...

Read More >>
മദ്യപിച്ച് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ 25കാരി മരിച്ചു

May 10, 2025 04:55 PM

മദ്യപിച്ച് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ 25കാരി മരിച്ചു

മധ്യപ്രദേശിലെ ഇന്‍ഡോറിൽ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ 25കാരി...

Read More >>
പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

May 9, 2025 08:16 PM

പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

ഇന്ത്യ-പാക് സംഘർഷം , പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല...

Read More >>
Top Stories