#drought | വരൾച്ചയിൽ തളർച്ച; കോഴിക്കോട് ജില്ലയിൽ നശിച്ചത് 26,000 വാഴ; ഇതുവരെ ഒന്നരക്കോടിയുടെ നഷ്ടം

#drought | വരൾച്ചയിൽ തളർച്ച; കോഴിക്കോട് ജില്ലയിൽ നശിച്ചത് 26,000 വാഴ; ഇതുവരെ ഒന്നരക്കോടിയുടെ നഷ്ടം
May 7, 2024 07:44 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) വരൾച്ചയെത്തുടർന്ന് ജില്ലയിൽ ഇതുവരെ ഉണ്ടായത് ഒന്നരക്കോടി രൂപയുടെ കൃഷിനാശം. വാഴകൃഷിയെയാണ് വരൾച്ച കാര്യമായി ബാധിച്ചത്. 26000 വാഴ ഇതുവരെ നശിച്ചു.

ഇതിൽ 20000 വാഴയും കുലച്ചതാണ്. വരൾച്ചയിൽ നശിക്കാതെകിട്ടുന്ന വാഴക്കുലകൾക്ക് ഗുണനിലവാരം കുറഞ്ഞതുമൂലമുള്ള നഷ്ടവും കനത്തതാണ്. ചൂടിൽ പെട്ടെന്ന് വാഴക്കുല നശിക്കുന്നതിനാൽ വ്യാപാരികൾ കുല എടുക്കുന്നത് കുറച്ചിട്ടുണ്ട്. 

കുന്നമംഗലം, കൊടുവള്ളി, ബാലുശ്ശേരി ബ്ലോക്കുകളിലാണ് ജില്ലയിൽ ഏറ്റവുംകൂടുതൽ വാഴകൃഷിയുള്ളത്. പ്രധാനമായും നേന്ത്രവാഴയാണ്. ജില്ലയിൽ ഒരുവർഷം 1500 ഹെക്ടർ സ്ഥലത്ത് വാഴകൃഷി ചെയ്യാറുണ്ട്.

ഉത്പ്പാദനം ശരാശരി 18000 ടൺ. വാഴകൃഷിയെ പ്രധാന വരുമാനമാർഗമായി കാണുന്ന കുന്നമംഗലത്തെയും കൊടുവളളിയിലെയും മറ്റും കർഷകർ വലിയതുക ചെലവഴിച്ച് ജലസേചനം നടത്തിയാണ് വരൾച്ചയെ പ്രതിരോധിച്ചത്. എന്നാൽ എല്ലാ പ്രതിരോധത്തെയും കടുത്ത വേനൽ തകർത്തു.

വാഴ വാടി നടുവൊടിഞ്ഞുവീഴുന്നതാണ് പ്രധാനപ്രശ്നം. മറ്റൊന്ന് കുലയുടെ തണ്ടുൾപ്പെടെ പെട്ടെന്ന് ഉണങ്ങും. ഇതോടെ കായ എത്ര പുകവെച്ചാലും പഴുക്കില്ല. ഉൾഭാഗം കല്ലിച്ചുകിടക്കുന്നതിനാൽ ആവശ്യക്കാരുമില്ല. കദളി, മൈസൂർ വാഴക്കുലകളുടെ സ്ഥിതിയും ഇതുതന്നെ. തണ്ടുണങ്ങുന്നതിനാൽ പഴം കൊഴിഞ്ഞുവീഴാൻതുടങ്ങും.

ഇത് നഷ്ടമുണ്ടാക്കുന്നതിനാൽ പേരിനുമാത്രമേ വാഴപ്പഴം വിൽപ്പനയ്ക്ക് വെക്കുന്നുള്ളൂ. ഗുണനിലവാരം കുറഞ്ഞതുമൂലമുള്ള നഷ്ടത്തിന് ഒരു ധനസഹായവും കിട്ടില്ലെന്നിരിക്കെ കർഷകർക്ക് ഇത് വലിയ തിരിച്ചടിയാണ്. വാഴകൃഷി കഴിഞ്ഞാൽ നെൽകൃഷിയെയാണ് വരൾച്ച ബാധിച്ചത്.

അഞ്ചുഹെക്ടർ സ്ഥലത്തെ നെൽകൃഷി നശിച്ചതായാണ് കണക്ക്. വരൾച്ച നാളീകേര ഉത്പ്പാദനത്തെയും ബാധിച്ചിട്ടുണ്ട്. പലയിടത്തും കുലകൾ ഒടിഞ്ഞ് മച്ചിങ്ങ വീഴാൻ തുടങ്ങി. കുരുമുളകുവള്ളികൾ ഉണങ്ങുന്ന പ്രശ്നവുമുണ്ട്. ജലസേചനസൗകര്യമില്ലാത്ത സ്ഥലങ്ങളിൽ വേനൽക്കാല പച്ചക്കറികൃഷിയും പ്രതിസന്ധിയിലാണ്.

ജില്ലയിൽ വാഴകൃഷി വൻതോതിൽ നശിച്ച കുന്നമംഗലം, കൊടുവള്ളി മേഖലകളിൽ കൃഷിവകുപ്പിന്റെ ഉന്നതതലസംഘം കൃഷിയിടപരിശോധന തുടങ്ങി. കാർഷിക സർവകലാശാല വിദഗ്‌ധർ ഉൾപ്പെടെ സംഘത്തിലുണ്ട്. കൃഷിനാശം, ഉത്പ്പാദനനഷ്ടം, ഗുണനിലവാരം കുറഞ്ഞതുമൂലമുള്ള നഷ്ടം എന്നിവയെല്ലാം സംഘം വിലയിരുത്തും. ബുധനാഴ്ചവരെയാണ് സന്ദർശനം. ശേഷം വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകും.

#26000 #plantains #were #destroyed #kozhikode #district

Next TV

Related Stories
#arrest | നിരവധി കേസുകളില്‍ ഉൾപ്പെട്ടവർ, കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട് പിടിയില്‍; കസ്റ്റഡിയിലുള്ളത് നാല് പേര്‍

May 19, 2024 02:08 PM

#arrest | നിരവധി കേസുകളില്‍ ഉൾപ്പെട്ടവർ, കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട് പിടിയില്‍; കസ്റ്റഡിയിലുള്ളത് നാല് പേര്‍

സംഘത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി പരിശോധന...

Read More >>
#straydog |  തെരുവുനായ്​ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

May 19, 2024 02:06 PM

#straydog | തെരുവുനായ്​ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

പ​രി​ക്കേ​റ്റ​വ​രെ​ല്ലാം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​തേ​ടി. ഇ​ട​ച്ചി​റ ഇ​ൻ​ഫോ പാ​ർ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​...

Read More >>
#dead|കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

May 19, 2024 02:04 PM

#dead|കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

അണക്കെട്ടിന് സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് രാവിലെ മരിച്ച നിലയിൽ...

Read More >>
#KozhikodeMedicalCollege | കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്പി മാറിയിട്ട സംഭവം; സർജറി ചെയ്ത ഡോക്ടർക്കെതിരെ കേസെടുത്തു

May 19, 2024 01:54 PM

#KozhikodeMedicalCollege | കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്പി മാറിയിട്ട സംഭവം; സർജറി ചെയ്ത ഡോക്ടർക്കെതിരെ കേസെടുത്തു

അതെ സമയം കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ വിദഗ്ധ സംഘം അന്വേഷണം...

Read More >>
#arrest | ലോഡ്ജിൽ യുവതിയടക്കം അഞ്ച് പേരെന്ന് വിവരം, പൊലീസെത്തിയപ്പോൾ കണ്ടത് പലതരം മയക്കുമരുന്ന്, ഒരു ഡയറിയും

May 19, 2024 01:46 PM

#arrest | ലോഡ്ജിൽ യുവതിയടക്കം അഞ്ച് പേരെന്ന് വിവരം, പൊലീസെത്തിയപ്പോൾ കണ്ടത് പലതരം മയക്കുമരുന്ന്, ഒരു ഡയറിയും

ലോഡ്ജ് മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിലെ വിവരങ്ങളും പൊലീസ്...

Read More >>
Top Stories