ബദിയഡുക്ക: (truevisionnews.com) ലോക്സഭ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ കൈവിരലിന് പൊള്ളലുമായി പോളിങ് ഉദ്യോഗസ്ഥ.

പോളിങ് ബൂത്തിൽ ഡ്യൂട്ടിയുണ്ടായിരുന്ന ഉദ്യോഗസ്ഥക്കാണ് മഷി കൈവിരലിലായതിനെ തുടർന്ന് പൊള്ളിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പലയിടങ്ങളിൽനിന്നും ഇതുമായി ബന്ധപ്പെട്ട് പരാതിയുയർന്നിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിരലിൽ മഷിപുരട്ടിയത് മായാത്ത സംഭവവും റിപ്പോർട്ട് ചെയ്തപ്പോഴാണ് ഇവിടെ ഉദ്യോഗസ്ഥയുടെ കൈവിരലിലെ നഖമടക്കം നശിച്ചു പോകത്തക്ക വിധത്തിൽ പരിക്കേറ്റത്.
ബൂത്തിൽ എഴുതുന്ന ജോലിക്കൊപ്പം വോട്ടറുടെ വിരലിൽ മഷിപുരട്ടുന്നതും ഒരാൾതന്നെയാണ്. കൂടാതെ, മഷിപുരട്ടുന്ന ഉപകരണം തീരെ നീളം കുറഞ്ഞതും കൈവിരലിൽ പരിക്കേൽക്കാൻ കാരണമായി പറയുന്നുണ്ട്.
ഡ്യൂട്ടിക്ക് മുന്നേ കൈക്ക് ധരിക്കാൻ ഗ്ലൗസോ മറ്റോ നൽകിയിരുന്നെങ്കിൽ ഇതൊഴിവാക്കാമായിരുന്നെന്നാണ് പോളിങ് ഉദ്യോഗസ്ഥർ പറയുന്നത്.
എഴുത്തും മഷിപുരട്ടലും ഒരാൾ തന്നെയാകുമ്പോൾ വലിയ ബുദ്ധിമുട്ടാണിവർ അനുഭവിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പെത്തുമ്പോഴെങ്കിലും ഇക്കാര്യങ്ങൾ അധികൃതർ ശ്രദ്ധിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
#inking #Officials #got #finger #burns
