#sexuallyassault | എട്ടാം ക്ലാസുകാരന് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; സ്വകാര്യ ഭാഗത്തുകൂടെ കമ്പ് കയറ്റിയിറക്കി

#sexuallyassault | എട്ടാം ക്ലാസുകാരന് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; സ്വകാര്യ ഭാഗത്തുകൂടെ കമ്പ് കയറ്റിയിറക്കി
May 5, 2024 02:20 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) ഡൽഹിയിൽ എട്ടാം ക്ലാസുകാരനെ സഹപാഠികൾ ചേർന്ന് മർദിക്കുകയും ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്തു.

സ്വകാര്യ ഭാഗത്തുകൂടെ കമ്പ് കയറ്റിയതിനെ തുടർന്ന് കുടലിൽ സാരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്. ഒരു മാസം മുമ്പാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

മാർച്ച് 18നായിരുന്നു സംഭവമെന്ന് എട്ടാംക്ലാസുകാരന്‍റെ അമ്മ പറഞ്ഞു. കൂട്ടുകാരുടെ മർദനവും ലൈംഗികാതിക്രമവും വിദ്യാർഥി വീട്ടിൽ പറഞ്ഞിരുന്നില്ല.

കലശലായ വയറുവേദനയെ തുടർന്ന് വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഇതിന് പിന്നാലെയാണ് കുട്ടി സംഭവം വീട്ടുകാരോട് പറയുന്നത്. മാർച്ച് 18ന് സഹപാഠികൾ ചേർന്ന് വിദ്യാർഥിയെ സ്കൂളിൽ നിന്നും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

തുടർന്ന് ക്രൂരമായി മർദിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം വടി ഉപയോഗിച്ച് ദേഹത്താകെ അടിച്ചു.

വടി കുട്ടിയുടെ മലദ്വാരത്തിൽ കയറ്റുകയും ചെയ്തു. നടന്ന സംഭവം പുറത്തുപറഞ്ഞാൽ ഇനിയും മർദിക്കുമെന്ന് സഹപാഠികൾ മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അമ്മ പറഞ്ഞു.

എല്ലാ രാത്രിയിലും മകൻ ഞെട്ടിയുണർന്ന് കരയുകയാണ്. അക്രമം കാണിച്ചവർക്കെതിരെ സ്കൂൾ അധികൃതരും പൊലീസും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സി.ബി.ഐ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. കുട്ടിയുടെ കുടൽ ഉൾപ്പെടെ ആന്തരികാവയവങ്ങൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം ഒരു ശസ്ത്രക്രിയ കൂടി ആവശ്യമാണെന്നും ഡോക്ടർ പറഞ്ഞു.

#Class #student #sexuallyassaulted #classmates; #Along #privateside,

Next TV

Related Stories
#PrajwalRevanna | ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

May 18, 2024 09:05 PM

#PrajwalRevanna | ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

ഹാസൻ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടിയ സിറ്റിങ് എം.പി പ്രജ്വൽ കഴിഞ്ഞ മാസം 26ന് തിരഞ്ഞെടുപ്പ് നടന്നതിനെത്തുടർന്ന് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്...

Read More >>
#ArvindKejriwal | 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

May 18, 2024 08:23 PM

#ArvindKejriwal | 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

ഞങ്ങളെ ജയിലിൽ അടച്ച് ആംആദ്മി പാർട്ടിയെ തകർക്കാമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും കെജ്‌രിവാൾ...

Read More >>
#Firing | കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്; പിന്നിൽ ആംആദ്മിയെന്ന് കോൺഗ്രസ്

May 18, 2024 07:56 PM

#Firing | കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്; പിന്നിൽ ആംആദ്മിയെന്ന് കോൺഗ്രസ്

സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തുകൊണ്ട് റാലി കടന്നുപോകവെയാണ്...

Read More >>
#hanged | എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

May 18, 2024 05:56 PM

#hanged | എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറി ഹര്‍ഷിതയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
#fire | കംമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ തീപിടിത്തം: രക്ഷപ്പെടാൻ പൈപ്പുകളിലൂടെ വലിഞ്ഞുക്കേറി വിദ്യാർത്ഥികൾ

May 18, 2024 05:52 PM

#fire | കംമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ തീപിടിത്തം: രക്ഷപ്പെടാൻ പൈപ്പുകളിലൂടെ വലിഞ്ഞുക്കേറി വിദ്യാർത്ഥികൾ

തീ അണയ്ക്കാൻ അഗ്‌നിശമനാസേന സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി പേരെ രക്ഷിച്ചെങ്കിലും ഇനിയും നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായി...

Read More >>
Top Stories