നീലേശ്വരം: ( www.truevisionnews.com ) ആയില്യം ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബേക്കറി തൊഴിലാളിയെ കാണാതായതായി പൊലീസിൽ പരാതി.

കാഞ്ഞങ്ങാട് പുല്ലൂർ അമ്പലത്തറ നായ്കുട്ടിപാറയിലെ കാർത്യായനിയുടെ മകൻ മണിയെയാണ് (41) മേയ് ഒന്നു മുതൽ കാണാതായത്.
നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ടുകിട്ടുന്നവർ 046-72280240, 9497987222, 9497980928 നമ്പറിൽ അറിയിക്കുക.
മറ്റൊരു സംഭവത്തിൽ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ കാണാതായതായി പരാതി. വെസ്റ്റ് എളേരി അടുക്കളകണ്ടത്തെ എ.പി. എബിയെയാണ് (41) കാണാതായത്.
ഈമാസം ഒന്നിന് രാവിലെ 7.30ന് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
#Bakery #worker #reported #missing
