#NEET | കേരളത്തിൽ പരീക്ഷയെഴുതുന്നത് 1.44 ലക്ഷം പേര്‍; കര്‍ശന പരിശോധനയോടെ നീറ്റ് ഇന്ന്, വിശദാംശങ്ങള്‍ അറിയാം

#NEET | കേരളത്തിൽ പരീക്ഷയെഴുതുന്നത് 1.44 ലക്ഷം പേര്‍; കര്‍ശന പരിശോധനയോടെ നീറ്റ് ഇന്ന്, വിശദാംശങ്ങള്‍ അറിയാം
May 5, 2024 07:28 AM | By VIPIN P V

ദില്ലി: (truevisionnews.com) മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റ് കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഇന്ന് നടക്കും.

ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് 5.20 വരെയാണ് പരീക്ഷ. രാജ്യത്തിനകത്തും പുറത്തുമായി 23.81 ലക്ഷം പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്.

10.18 ലക്ഷം ആണ്‍കുട്ടികളും 13.63 ലക്ഷം പെണ്‍കുട്ടികളും 24 ട്രാന്‍സ്ജെന്‍‍ഡര്‍ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തില്‍ 1.44 ലക്ഷം പേരാണ് ഇത്തവണ അപേക്ഷിച്ചത്.

പരീക്ഷാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദേശിച്ച സമയത്തു തന്നെ പരീക്ഷ കേന്ദ്രത്തിലെത്തണം. ഒന്നരയ്ക്ക് പരീക്ഷ കേന്ദ്രങ്ങളുടെ ഗേറ്റ് അടക്കും. പിന്നീട് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കില്ല.

കര്‍ശനമായ പരിശോധനയോടെയാണ് പരീക്ഷ നടത്തിപ്പ്. ആഭരണങ്ങള്‍, ഷൂസ്, ഉയരമുള്ള ചെരിപ്പ് തുടങ്ങിയവ ധരിക്കാന്‍ പാടില്ല. മതപരമായതും ആചാരപരമായ വസ്ത്രം ധരിക്കുന്നവരും പരിശോധനകള്‍ക്കായി നേരത്തെ എത്താനും നിര്‍ദേശമുണ്ട്.

സുതാര്യമാ വെള്ളക്കുപ്പി മാത്രമേ പരീക്ഷ ഹാളില്‍ അനുവദിക്കു. എഴുതാനുള്ള പേന പരീക്ഷ കേന്ദ്രത്തില്‍ നിന്നും നല്‍കും. എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള സിസിടിവി നിരീക്ഷണവും പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തുന്നുണ്ട്.

#Kerala, #lakh #people #appear #exam; #NEET #today #rigorous #testing, #details

Next TV

Related Stories
#ArvindKejriwal | 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

May 18, 2024 08:23 PM

#ArvindKejriwal | 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

ഞങ്ങളെ ജയിലിൽ അടച്ച് ആംആദ്മി പാർട്ടിയെ തകർക്കാമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും കെജ്‌രിവാൾ...

Read More >>
#Firing | കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്; പിന്നിൽ ആംആദ്മിയെന്ന് കോൺഗ്രസ്

May 18, 2024 07:56 PM

#Firing | കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്; പിന്നിൽ ആംആദ്മിയെന്ന് കോൺഗ്രസ്

സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തുകൊണ്ട് റാലി കടന്നുപോകവെയാണ്...

Read More >>
#hanged | എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

May 18, 2024 05:56 PM

#hanged | എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറി ഹര്‍ഷിതയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
#fire | കംമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ തീപിടിത്തം: രക്ഷപ്പെടാൻ പൈപ്പുകളിലൂടെ വലിഞ്ഞുക്കേറി വിദ്യാർത്ഥികൾ

May 18, 2024 05:52 PM

#fire | കംമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ തീപിടിത്തം: രക്ഷപ്പെടാൻ പൈപ്പുകളിലൂടെ വലിഞ്ഞുക്കേറി വിദ്യാർത്ഥികൾ

തീ അണയ്ക്കാൻ അഗ്‌നിശമനാസേന സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി പേരെ രക്ഷിച്ചെങ്കിലും ഇനിയും നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായി...

Read More >>
#NewBornbabyDeath | ഡോക്ടറുടെ ഉപദേശപ്രകാരം മാതാപിതാക്കൾ പൊരിവെയിലത്ത് വച്ച നവജാത ശിശുവിന് ദാരുണാന്ത്യം

May 18, 2024 04:44 PM

#NewBornbabyDeath | ഡോക്ടറുടെ ഉപദേശപ്രകാരം മാതാപിതാക്കൾ പൊരിവെയിലത്ത് വച്ച നവജാത ശിശുവിന് ദാരുണാന്ത്യം

കൂടാതെ, കുഞ്ഞിന്റെ മരണ ശേഷം റീതാ ദേവിയെ നിർബന്ധിതമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി കുടുംബാംഗങ്ങൾ...

Read More >>
Top Stories