കണ്ണൂർ: ( www.truevisionnews.com ) തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും തന്നെ ടാർഗറ്റ് ചെയ്തുവെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാഫി പറമ്പിൽ.
വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പൊലീസ് നടപടിയായില്ലെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.
തന്നെ വർഗീയമായി ചാപ്പ കുത്താൻ നീക്കം നടന്നുവെന്ന് ആരോപിച്ച ഷാഫി അതൊക്കെ ജനങ്ങൾ ചെറുത്തു തോൽപിച്ചെന്നും വ്യക്തമാക്കി.
ബിജെപി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കണ്ടത്? ബിജെപി നേതാക്കളെ പരസ്യമായും രഹസ്യമായും തങ്ങൾ കണ്ടിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
#There #are #some #things #come #out #Vadakara #police #have #not #yet #taken #action #against #screenshot #ShafiParampil