#arrest | കരിപ്പൂരിൽ സ്വർണം കടത്തിയയാളും തട്ടിയെടുക്കൽ സംഘവും പിടിയിൽ

#arrest | കരിപ്പൂരിൽ സ്വർണം കടത്തിയയാളും തട്ടിയെടുക്കൽ സംഘവും പിടിയിൽ
May 1, 2024 10:13 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത് . സ്വർണം കടത്തിയയാളും തട്ടിയെടുക്കാൻ എത്തിയ സംഘവും പിടിയിൽ.

56 ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയത് കുറ്റ്യാടി സ്വദേശി ലബീബ്. ഖത്തറിൽ നിന്നാണ് ലബീബ് സ്വർണം കടത്തിയത്.ലബീബിന്റെ അറിവോടെയാണ് ആറംഗസംഘം തട്ടിയെടുക്കാൻ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള പരിസരത്ത് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.


വിമാനത്താവളത്തിലെ അറൈവൽ ​ഗേറ്റിൽ സംശയാസ്പദമായ രീതിയില്‍ നിലയുറപ്പിച്ച കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ നിധിന്‍ (26), അഖിലേഷ് (26), മുജീബ് എന്നിവരെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കവര്‍ച്ചാ സംഘത്തിന്‍റെ വിശദമായ പദ്ധതി വ്യക്തമായത്.

വിമാനത്താവളത്തിന് പുറത്ത് മറ്റൊരു കാറില്‍ പാനൂര്‍ സ്വദേശികളായ അജ്മല്‍ (36), മുനീര്‍ (34), നജീബ് (45) എന്നിവര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഇവരിൽനിന്ന് വിവരംലഭിച്ചു. കോഴികോട് കുറ്റ്യാടി സ്വദേശിയായ ഫസല്‍ എന്നയാളാണ് സ്വര്‍ണ്ണവുമായി വരുന്ന യാത്രക്കാരന്‍റെ വിവരങ്ങള്‍ കവര്‍ച്ചാ സംഘത്തിന് കൈമാറിയത്.

അതേസമയം, കസ്റ്റംസ് പരിശോധനകളെ അതിജീവിച്ച് സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ ലബീബിനെ പോലീസ് പിടികൂടി. ഇയാൾ പോലീസ് കസ്റ്റഡിയിലായതോടെ അപകടം മണത്ത കവര്‍ച്ചാസംഘത്തിലെ മൂന്നുപേര്‍ പദ്ധതി ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

എന്നാൽ, കവര്‍ച്ചാസംഘത്തെ പിന്തുടര്‍ന്ന പോലീസ് കണ്ണൂര്‍ ചൊക്ലിയില്‍വെച്ച് അറസ്റ്റ് ചെയ്തു. കടത്ത് സ്വര്‍ണ്ണം കവര്‍ച്ചചെയ്ത് തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. പോലീസിന്‍റെ ക്രിയാത്മകമായ ഇടപെടലിലൂടെയാണ് കുറ്റകൃത്യങ്ങള്‍ തടയാനും 56 ലക്ഷം രൂപ വിലവരുന്ന കള്ളകടത്ത് സ്വര്‍ണ്ണം പിടിച്ചെടുക്കാനുമായത്.

കവര്‍ച്ചാസംഘത്തിലുള്‍പ്പെട്ട പാനൂര്‍ സ്വദേശിയായ അഖിലേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വയനാട് മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ ഒന്നര കോടി രൂപ കവര്‍ച്ചചെയ്ത ഹൈവേ റോബറി കേസില്‍ അറസ്റ്റിലായി ഉപാധികളോടെ കോടതി ജാമ്യത്തില്‍ വിട്ടയച്ചയാളാണ്.

ലബീബ്, അഖിലേഷ്, നിധിന്‍, മുജീബ്, നജീബ്, മുനീര്‍, അജ്മല്‍ എന്നിവരെയും പിടിച്ചെടുത്ത സ്വര്‍ണ്ണവും മഞ്ചേരി കോടതിയില്‍ ഹാജരാക്കുന്നതോടൊപ്പം ലബീബിനെതിരെയുള്ള തുടര്‍നടപടികള്‍ക്കായി പ്രിവന്‍റീവ് കസ്റ്റംസിന് വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.

#Gold #smuggler #extortion #gang #arrested #Karipoor

Next TV

Related Stories
#dryday | ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചനകള്‍; തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം

May 22, 2024 08:25 AM

#dryday | ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചനകള്‍; തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം

സംസ്ഥാനത്തെ ഡ്രൈ ഡേ പിന്‍വലിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമായി...

Read More >>
#accident |  റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് അപകടം; 76കാരന് ദാരുണാന്ത്യം

May 22, 2024 08:12 AM

#accident | റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് അപകടം; 76കാരന് ദാരുണാന്ത്യം

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
#accident |  നിയന്ത്രണം വിട്ട കാറിടിച്ച് വയോധികന് ദാരുണാന്ത്യം

May 22, 2024 08:03 AM

#accident | നിയന്ത്രണം വിട്ട കാറിടിച്ച് വയോധികന് ദാരുണാന്ത്യം

അമിത വേഗത്തിലെത്തിയ കാർ ഇതിനു മുൻപ് മറ്റു വാഹനങ്ങളിൽ ഇടിച്ചതായും പൊലീസ്...

Read More >>
#arrested|സി.പി.എം നേതാക്കൾക്കുനേരേ സ്ഫോടകവസ്തു എറിഞ്ഞത് പ്രവർത്തകൻ; കൂട്ടുപ്രതി അറസ്റ്റിൽ, എറിഞ്ഞയാൾ ഒളിവിൽ

May 22, 2024 07:50 AM

#arrested|സി.പി.എം നേതാക്കൾക്കുനേരേ സ്ഫോടകവസ്തു എറിഞ്ഞത് പ്രവർത്തകൻ; കൂട്ടുപ്രതി അറസ്റ്റിൽ, എറിഞ്ഞയാൾ ഒളിവിൽ

മാന്തി രതീഷ് എന്നുവിളിക്കുന്ന രതീഷാണ് സ്ഫോടകവസ്തുവെറിഞ്ഞതെന്ന്‌ നേതാക്കൾ പോലീസിനു നൽകിയ മൊഴിയിൽ...

Read More >>
#dead|ക്വാറിയിലേക്ക് കാൽ തെന്നിവീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു

May 22, 2024 07:31 AM

#dead|ക്വാറിയിലേക്ക് കാൽ തെന്നിവീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു

വീടിനടുത്ത് ക്വറിക്ക് സമീപം സംസാരിച്ച് നടന്നു പോകുന്നതിനിടയിൽ മേഘജ് കാൽ വഴുതി വീഴുകയും രക്ഷിക്കാൻ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നെന്ന്...

Read More >>
Top Stories