#Attack | പൊലീസിന് നേരെ ആക്രമണം: ബന്ദിയാക്കിയ ശേഷം പ്രതികളെ ബലമായി രക്ഷപ്പെടുത്തി

#Attack | പൊലീസിന് നേരെ ആക്രമണം: ബന്ദിയാക്കിയ ശേഷം പ്രതികളെ ബലമായി രക്ഷപ്പെടുത്തി
May 1, 2024 06:08 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം പുതുക്കുറിച്ചിയിൽ പൊലീസിനുനേരെ ആക്രമണം. അടിപിടി കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് സംഭവം.

പൊലീസിനെ ബന്ദിയാക്കി നാട്ടുകാര്‍ അടിപിടി കേസിലെ പ്രതികളെ ബലമായി രക്ഷപ്പെടുത്തുകയായിരുന്നു.

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. സ്ഥലത്ത് ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്നാണ് കഠിനകുളം പൊലീസ് സ്ഥലത്തെത്തുന്നത്.

സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍, പൊലീസിനെ നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും തടഞ്ഞു.

പ്രതിഷേധം ശക്തമായതോടെയാണ് പ്രതികളുടെ വിലങ്ങ് അഴിച്ച് വിട്ടുകൊടുത്തത്. പൊലീസുകാരെ ബന്ദിയാക്കിയതറിഞ്ഞ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം തുടര്‍ന്ന് സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല.

പൊലീസെത്തി പ്രതികളെ വീണ്ടും പിടികൂടാൻ ശ്രമിച്ചെങ്കിലും പിന്‍വാങ്ങുകയായിരുന്നു. തമ്മിലടിച്ച സംഘങ്ങളിൽ പലരും നിരവധി കേസുകളിൽ പ്രതികളാണ്. ഇവരെ പൊലീസ് പിടികൂടിയെങ്കിലും നാട്ടുകാര്‍ സംഘം ചേര്‍ന്ന് പൊലീസിനുനേരെ തിരിഞ്ഞു.

തുടര്‍ന്ന് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു. തീരദേശമായതിനാൽ രാത്രി മറ്റു നടപടികൾ വേണ്ടെന്ന തീരുമാനത്തിൽ പൊലീസ് സംഘം മടങ്ങി.

അടിപിടിയിൽ പരിക്കേറ്റ മൂന്നു പേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി അടിപിടിയിലും പൊലീസിനെ തടഞ്ഞതിനും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് ജീപ്പിന് മുന്നില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നവരെ പൊലീസ് ബലമായി നീക്കം ചെയ്യുകയായിരുന്നു. അതേസമയം, നിരപരാധികളെയാണ് പൊലീസ് പിടികൂടിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

പൊലീസിനുനേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

#Attack #police: #accused #forcibly #rescued #after #hostage

Next TV

Related Stories
#accident | നായ കുറുകെചാടി, ബൈക്ക് ബസിലിടിച്ച് 54-കാരൻ മരിച്ച സംഭവം; മരണം പുതിയ വീടിന്റെ പണി നടക്കുന്നിടത്തേക്ക് പോകവെ

May 21, 2024 07:18 PM

#accident | നായ കുറുകെചാടി, ബൈക്ക് ബസിലിടിച്ച് 54-കാരൻ മരിച്ച സംഭവം; മരണം പുതിയ വീടിന്റെ പണി നടക്കുന്നിടത്തേക്ക് പോകവെ

ബസിനടിയിലേക്കു വീണ കുര്യാക്കോസിന്റെ ശരീരത്തിലൂടെ ബസിന്റെ മുന്‍ചക്രം...

Read More >>
#NambiRajeshDeath | നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യം; നമ്പി രാജേഷിൻ്റെ വിധവയും മക്കളും മുഖ്യമന്ത്രിയെ കണ്ടു

May 21, 2024 07:17 PM

#NambiRajeshDeath | നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യം; നമ്പി രാജേഷിൻ്റെ വിധവയും മക്കളും മുഖ്യമന്ത്രിയെ കണ്ടു

ഭര്‍ത്താവ് മാത്രമായിരുന്നു തന്റെയും മക്കളുടെയും ആശ്രയം. സംഭവിച്ചതെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചു. എയർ ഇന്ത്യയ്ക്ക് എതിരെ നിയമ നടപടിയുമായി...

Read More >>
#Periyar|പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം: വിശദ അന്വേഷണത്തിന് നിർദേശം

May 21, 2024 07:17 PM

#Periyar|പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം: വിശദ അന്വേഷണത്തിന് നിർദേശം

കമ്മിറ്റി ഒരാഴ്ചക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട്...

Read More >>
 #Complaint|സ്കൂൾ പ്രധാന അധ്യാപികയെ പിടിഎ അംഗവും അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചെന്ന് ആരോപണം; വനിതാ കമ്മീഷനിൽ പരാതി

May 21, 2024 05:28 PM

#Complaint|സ്കൂൾ പ്രധാന അധ്യാപികയെ പിടിഎ അംഗവും അധ്യാപകനും ചേര്‍ന്ന് അധിക്ഷേപിച്ചെന്ന് ആരോപണം; വനിതാ കമ്മീഷനിൽ പരാതി

പരാതി പരിഗണിച്ചപ്പോള്‍ ഈ സ്‌കൂളില്‍ തൊഴിലിടങ്ങളിലെ പരാതികൾ പരിഹരിക്കാനുള്ള ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടില്ലെന്ന് വ്യക്തമാവുകയും...

Read More >>
#AryaRajendran | കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയിൽ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി

May 21, 2024 05:28 PM

#AryaRajendran | കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയിൽ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി

മേയർ സഞ്ചരിച്ച വാഹനം അമിത വേഗത്തിൽ ബസ് മറികടന്നോ എന്ന് അറിയാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും ബസ്സിൽ നിന്ന് കിട്ടിയില്ല. പക്ഷെ പരാതിക്കാരിയുടെ...

Read More >>
Top Stories