#MVJayarajan | ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനം, കയ്യുംകെട്ടി നോക്കിയിരിക്കുന്നു; വിമര്‍ശനവുമായി എംവി ജയരാജന്‍

#MVJayarajan | ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനം, കയ്യുംകെട്ടി നോക്കിയിരിക്കുന്നു; വിമര്‍ശനവുമായി എംവി ജയരാജന്‍
Apr 28, 2024 10:15 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി പ്രസിഡന്റിന് നോട്ടീസ് നല്‍കിയ സംഭവങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ച് കൊണ്ടാണ് എംവി ജയരാജന്റെ പരാമര്‍ശം.

കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാള്‍ക്ക് നോട്ടീസ് നല്‍കുകയും നോട്ടീസ് ലഭിച്ചയാള്‍ കുറ്റം ആവര്‍ത്തിക്കുകയും ചെയ്താല്‍ കയ്യുംകെട്ടി നോക്കി ഇരിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനമാണെന്നാണ് എംവി ജയരാജന്‍ പറഞ്ഞത്.

എം വി ജയരാജന്റെ കുറിപ്പ്: കുറുന്തോട്ടിക്കും വാതം. തെരഞ്ഞെടുപ്പ് ചട്ടം തുടര്‍ച്ചയായി ലംഘിക്കുന്ന പ്രധാനമന്ത്രിക്കെതിരെ 27 പരാതികളാണ് വിവിധ സംഘടനകളും വ്യക്തികളും ഇലക്ഷന്‍ കമ്മീഷന് നല്‍കിയത്.

മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം, സൈന്യത്തിന്റെ പേരില്‍ വോട്ട് പിടുത്തം, വിവിധ മന്ത്രാലയങ്ങളെ ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗങ്ങള്‍, ഹെലികോപ്ടറില്‍ എത്തിച്ച ദുരൂഹമായ 'കറുത്ത പെട്ടികള്‍' എന്നിവയാണ് പരാതികളില്‍ ഉള്ളത്.

ഇലക്ഷന്‍ കമ്മീഷന്‍ ആവട്ടെ മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ബിജെപി പ്രസിഡന്റ് നദ്ദക്കാണ് നോട്ടീസ് നല്‍കിയത്. ബിജെപിയുടെ ചട്ടുകമായ ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ നോട്ടീസിന് പുല്ലുവില കല്‍പ്പിക്കുകയും വിദ്വേഷ പ്രസംഗം നദ്ദ കൂടി നടത്തുകയും ചെയ്തു.

മറ്റു പരാതികളിന്മേല്‍ ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസൊന്നും നല്‍കിയിട്ടുമില്ല. നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രസംഗം നടന്ന സ്ഥലത്തെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനാണോ കമ്മീഷന്‍ നോട്ടീസ് അയയ്ക്കുക..?

കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാള്‍ക്ക് നോട്ടീസ് നല്‍കുകയും നോട്ടീസ് ലഭിച്ചയാള്‍ കുറ്റം ആവര്‍ത്തിക്കുകയും ചെയ്താല്‍ കയ്യുംകെട്ടി നോക്കി ഇരിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനമാണ്.

#ElectionCommission #looked #country #hands #tied, #disgrace; #MVJayarajan #criticism

Next TV

Related Stories
 #arrest |നോമ്പ് തുറക്കാനെത്തിയ വീട്ടിൽനിന്ന് കവർന്നത് 40 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും; മൂന്ന് പേർ പിടിയിൽ

May 11, 2024 05:38 PM

#arrest |നോമ്പ് തുറക്കാനെത്തിയ വീട്ടിൽനിന്ന് കവർന്നത് 40 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം അണ്ടൂര്‍ക്കോണം കൊയ്തൂര്‍കൊന്നം സലീന മന്‍സിലില്‍ നസീര്‍ (43) കൊല്ലം പുനലൂര്‍ തളിക്കോട് ചാരുവിളപുത്തന്‍ വീട്ടില്‍ റജീന (44) തളിക്കോട്...

Read More >>
#arrested|രണ്ടിടങ്ങളിൽ വ്യാപക പരിശോധന: ഒരാൾ അറസ്റ്റിൽ', പിടികൂടിയത് 75 ലിറ്റർ ചാരായവും 235 ലിറ്റർ കോടയുമെന്ന് എക്സെെസ്

May 11, 2024 05:36 PM

#arrested|രണ്ടിടങ്ങളിൽ വ്യാപക പരിശോധന: ഒരാൾ അറസ്റ്റിൽ', പിടികൂടിയത് 75 ലിറ്റർ ചാരായവും 235 ലിറ്റർ കോടയുമെന്ന് എക്സെെസ്

ആലപ്പുഴ എക്‌സൈസ് ഐബി വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും ഉദ്യോഗസ്ഥർ...

Read More >>
#robbery | മദ്യപിച്ച് ബോധം കെട്ടുകിടന്ന ഇതര-സംസ്ഥാനക്കാരന്‍റെ പോക്കറ്റടിച്ച് ശുചീകരണ തൊഴിലാളി

May 11, 2024 05:28 PM

#robbery | മദ്യപിച്ച് ബോധം കെട്ടുകിടന്ന ഇതര-സംസ്ഥാനക്കാരന്‍റെ പോക്കറ്റടിച്ച് ശുചീകരണ തൊഴിലാളി

വീഡിയോ പുറത്തുവന്നതോടെ നഗരസഭ വീരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു....

Read More >>
#wildelephant  |പാഞ്ഞടുത്ത് കാട്ടാന; ആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തലനാരിഴ രക്ഷ

May 11, 2024 05:00 PM

#wildelephant |പാഞ്ഞടുത്ത് കാട്ടാന; ആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തലനാരിഴ രക്ഷ

കാട്ടാനയും കുട്ടിയുമാണ് ഇരിട്ടി ഡപ്യൂട്ടി റേഞ്ചറും ജീവനക്കാരുമടങ്ങുന്ന സംഘത്തിനു നേരെ പാഞ്ഞടുത്തത്....

Read More >>
#Complaints  |രാത്രി വീട്ടില്‍ പോകാൻ പറഞ്ഞ് പൊലീസ് മര്‍ദ്ദനമെന്ന് പരാതി, സിസിടിവി വീഡിയോ പുറത്ത്

May 11, 2024 04:56 PM

#Complaints |രാത്രി വീട്ടില്‍ പോകാൻ പറഞ്ഞ് പൊലീസ് മര്‍ദ്ദനമെന്ന് പരാതി, സിസിടിവി വീഡിയോ പുറത്ത്

രാത്രി റോഡരികില്‍ കണ്ടപ്പോള്‍ വീട്ടില്‍ പോകാൻ പറയുകയും തുടര്‍ന്ന് അടിക്കുകയും ജീപ്പിലേക്ക് വലിച്ച് കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി പുലര്‍ച്ചെ...

Read More >>
Top Stories