#SunitaKejriwal | എ എ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ; സുനിത കെജ്രിവാൾ നേതൃത്വം നൽകും

#SunitaKejriwal | എ എ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ; സുനിത കെജ്രിവാൾ നേതൃത്വം നൽകും
Apr 27, 2024 12:31 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിത കെജ്‌രിവാൾ - കഴിഞ്ഞ മാസം ഇന്ത്യാ മുന്നണിയുടെ റാലികളിൽ തീപ്പൊരി പ്രസംഗങ്ങളുമായി സജീവമായിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണം ആം ആദ്മി പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത നേതൃത്വം നൽകും.

ഇന്ന് കിഴക്കൻ ഡൽഹി മണ്ഡലത്തിൽ റോഡ് ഷോ നടത്തി അവർ പ്രചാരണം ആരംഭിക്കുമെന്ന് മന്ത്രി അതിഷി അറിയിച്ചു. പശ്ചിമ ഡൽഹിയിലും റോഡ് ഷോ നടത്തും.

പഞ്ചാബ്, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിലും സുനിത പ്രചാരണത്തിന് നേതൃത്വം നൽകുമെന്ന് അതിഷി പറഞ്ഞു.

ദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസമാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുന്നതിൽ നിന്ന് ഒരു നിയമവും തടയുന്നില്ലെന്ന് ആം ആദ്മി പാർട്ടിയുടെ അറസ്റ്റിന് ശേഷവും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുന്നു.

അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ശേഷം ആം ആദ്മി പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ ആദ്യമായാണ് സുനിത കെജ്രിവാൾ എത്തുന്നത്.

മന്ത്രിമാർക്കും പൊതുജനങ്ങൾക്കുമുള്ള അരവിന്ദ് കെജ്രിവാളിന്റെ സന്ദേശങ്ങൾ കൈമാറാനാണ് സുനിത ഇതുവരെ എത്തിയത്. കോൺഗ്രസ് സഖ്യത്തിൽ ഡൽഹിയിൽ നാലു സീറ്റുകളിലാണ് ‘ആപ്’ മത്സരിക്കുന്നത്.

ആദായനികുതി വകുപ്പിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ റവന്യൂ സർവീസസ് ഉദ്യോഗസ്ഥയാണ് സുനിത കെജ്രിവാൾ. 2016-ൽ അവർ സ്വമേധയാ വിരമിച്ചു.

ഡൽഹിയിലെ ഇൻകം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിൽ ആദായനികുതി കമ്മീഷണറായിരിക്കെയാണ് വിരമിച്ചത്.

#AAP #election #campaign #today; #SunitaKejriwal #lead #charge

Next TV

Related Stories
#RevolutionaryYouth | ‘കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ’; ആരോപണവുമായി റവല്യൂഷണറി യൂത്ത്

May 19, 2024 03:13 PM

#RevolutionaryYouth | ‘കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ’; ആരോപണവുമായി റവല്യൂഷണറി യൂത്ത്

പി.മോഹനൻ്റേയും സിപിഎമ്മിൻ്റെയും രാഷ്ട്രീയ കുബുദ്ധിക്ക് മുമ്പിൽ ആത്മാഭിമാനത്തോടെ മതേതരത്വം മുറുകെ പിടിച്ച് ജനാധിപത്യ പോരാട്ടത്തിന് നേതൃത്വം...

Read More >>
#JPNadda | ബിജെപിക്ക് ഇപ്പോള്‍ ആര്‍എസ്എസ് സഹായം ആവശ്യമില്ല; ഒറ്റക്ക് പ്രവര്‍ത്തിക്കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ട് - ജെ പി നദ്ദ

May 19, 2024 02:37 PM

#JPNadda | ബിജെപിക്ക് ഇപ്പോള്‍ ആര്‍എസ്എസ് സഹായം ആവശ്യമില്ല; ഒറ്റക്ക് പ്രവര്‍ത്തിക്കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ട് - ജെ പി നദ്ദ

ബിജെപിക്ക് ആര്‍എസ്എസിന്റെ പിന്തുണ ഇപ്പോള്‍ ആവശ്യമില്ല. ബിജെപി നേതാക്കള്‍ അവരുടെ കടമകളും ചുമതലകളും...

Read More >>
#mvgovindan | ‘എത്രകാലമായി ഇൻക്വിലാബ് വിളിക്കുന്നു, എന്നിട്ട് വിപ്ലവം ജയിച്ചോ?’; എല്ലാ സമരവും വിജയിക്കണമെന്നില്ല -എം.വി.ഗോവിന്ദൻ

May 19, 2024 12:50 PM

#mvgovindan | ‘എത്രകാലമായി ഇൻക്വിലാബ് വിളിക്കുന്നു, എന്നിട്ട് വിപ്ലവം ജയിച്ചോ?’; എല്ലാ സമരവും വിജയിക്കണമെന്നില്ല -എം.വി.ഗോവിന്ദൻ

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദത്തില്‍ മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്നും അദ്ദേഹം...

Read More >>
#NarendraModi | 'അഴിമതിക്കെതിരെ പോരാടിയവർ ഇപ്പോൾ അഴിമതിക്കേസിൽ പ്രതി': കെജ്രിവാളിനെതിരെ മോദി

May 18, 2024 09:27 PM

#NarendraModi | 'അഴിമതിക്കെതിരെ പോരാടിയവർ ഇപ്പോൾ അഴിമതിക്കേസിൽ പ്രതി': കെജ്രിവാളിനെതിരെ മോദി

നേരത്തെ ക്ഷേത്രത്തിലെത്തുന്നവർ ഘാട്ടുകളിലേക്ക് ഇടുങ്ങിയ വഴികളിലൂടെ പോകേണ്ടിയിരുന്നു. ഇടനാഴി വന്നതോടെ യാത്ര എളുപ്പമായി. ഇപ്പോൾ കൂടുതൽ...

Read More >>
#LokSabhaelectionCampaign | ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

May 17, 2024 03:56 PM

#LokSabhaelectionCampaign | ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

കൂടാതെ കുടുംബസംഗമം ഉള്‍പ്പെടെ വിളിച്ച് ചേര്‍ത്ത് ഇന്ത്യാ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി...

Read More >>
#NarendraModi | സിഎഎ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി; മാസങ്ങള്‍ക്കകം ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പ്രഖ്യാപനം

May 16, 2024 08:43 PM

#NarendraModi | സിഎഎ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി; മാസങ്ങള്‍ക്കകം ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പ്രഖ്യാപനം

ഇന്ത്യസഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ജനങ്ങളുടെ സ്വത്തുക്കള്‍ തങ്ങളുടെ വോട്ടു ബാങ്കിന് വിതരണം ചെയ്യുമെന്ന ആരോപണം പ്രധാനമന്ത്രി...

Read More >>
Top Stories