#murder | മൊബൈൽ ഉപയോഗിച്ചതിന് ശകാരിച്ചു; 14കാരി സഹോദരനെ വെട്ടി കൊന്നു

#murder | മൊബൈൽ ഉപയോഗിച്ചതിന് ശകാരിച്ചു; 14കാരി സഹോദരനെ വെട്ടി കൊന്നു
May 5, 2024 10:50 AM | By Athira V

റായ്പൂർ: ( www.truevisionnews.com ) ഛത്തീസ്ഗഡിൽ സഹോദരനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി 14കാരി. മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ശകാരിച്ചതിനാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയെ കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് താനും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും മറ്റ് കുടുംബാംഗങ്ങൾ ജോലിക്ക് പോയിരുന്നതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

ആൺകുട്ടികളുമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് സഹോദരൻ ശാസിക്കുകയും ഇനി ഫോൺ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതിന്‍റെ ദേഷ്യത്തിലാണ് ഉറങ്ങിക്കിടന്ന സഹോദരന്‍റെ കഴുത്തിൽ കോടാലി കൊണ്ട് വെട്ടിയത്. സഹോദരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി കുളിച്ച് വസ്ത്രത്തിലെ രക്തക്കറ വൃത്തിയാക്കിയ ശേഷം സഹോദരൻ കൊലപ്പെട്ട വിവരം അയൽക്കാരെ അറിയിച്ചു.

പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ പെൺകുട്ടി കൊലപാതകം നടത്തിയതായി സമ്മതിച്ചു. കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

#Scolded #using #mobile #phone #14 #year #old #brother #cut #death

Next TV

Related Stories
#murder | 'മർദ്ദിച്ചത് കൂട്ടുകാർ'; ആശുപത്രിയില്‍ അബോധാവസ്ഥയിലെത്തിച്ച യുവാവിന്‍റെ മരണം കൊലപാതകം

May 18, 2024 02:03 PM

#murder | 'മർദ്ദിച്ചത് കൂട്ടുകാർ'; ആശുപത്രിയില്‍ അബോധാവസ്ഥയിലെത്തിച്ച യുവാവിന്‍റെ മരണം കൊലപാതകം

വഴിക്ക് ഇറക്കിവിട്ടെങ്കിലും ബോധരഹിതനായി വീണതോടെ ബിന്‍ഷാദിനെ കാറില്‍ കയറ്റി മുള്ള്യാകുര്‍ശിയിലെ താമസ സ്ഥലത്ത്...

Read More >>
#murder |  ഒരുമിച്ച് ഹോട്ടലിൽ മുറിയെടുത്ത ശേഷം യുവതിയെ കൊന്നു; മൃതദേഹം ബാഗിലാക്കി രക്ഷപ്പെടാനും ശ്രമം, അറസ്റ്റ്

May 17, 2024 04:11 PM

#murder | ഒരുമിച്ച് ഹോട്ടലിൽ മുറിയെടുത്ത ശേഷം യുവതിയെ കൊന്നു; മൃതദേഹം ബാഗിലാക്കി രക്ഷപ്പെടാനും ശ്രമം, അറസ്റ്റ്

കൊലപാതകത്തിന് പിന്നിലുള്ള കാരണങ്ങൾ ഉൾപ്പെടെ കണ്ടെത്താൻ പൊലീസ് അന്വേഷണം...

Read More >>
#Murder | ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കുത്തിക്കുന്നു: ടിടിഇയ്ക്ക് നേരെയും ആക്രമണം

May 17, 2024 09:56 AM

#Murder | ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കുത്തിക്കുന്നു: ടിടിഇയ്ക്ക് നേരെയും ആക്രമണം

കുത്തേറ്റ റെയിൽവെ കോച്ച് അസിസ്റ്റൻ്റാണ് സംഭവ സ്ഥലത്ത് തന്നെ...

Read More >>
#Murder | പാർക്കിം​ഗിനെ ചൊല്ലി തർക്കം; യുവാവിനെ അയൽവാസി കാറിടിപ്പിച്ച് കൊന്നു; സഹോദരന് പരിക്ക്

May 16, 2024 03:58 PM

#Murder | പാർക്കിം​ഗിനെ ചൊല്ലി തർക്കം; യുവാവിനെ അയൽവാസി കാറിടിപ്പിച്ച് കൊന്നു; സഹോദരന് പരിക്ക്

അതേസമയം, കൊലപാതകത്തിന് ശേഷം മനോജ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത ഗുരുഗ്രാം പൊലീസ് പ്രതിയ്ക്ക് വേണ്ടി...

Read More >>
#murdercase | പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

May 15, 2024 02:41 PM

#murdercase | പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗിരീഷ് പെൺകുട്ടിയോടു പ്രണയാഭ്യർഥന...

Read More >>
Top Stories