#KSurendran | വയനാട്ടിലെ ആദിവാസി സമൂഹത്തോട് എൽഡിഎഫും യുഡിഎഫും മാപ്പു പറയണം - കെ.സുരേന്ദ്രൻ

#KSurendran | വയനാട്ടിലെ ആദിവാസി സമൂഹത്തോട് എൽഡിഎഫും യുഡിഎഫും മാപ്പു പറയണം - കെ.സുരേന്ദ്രൻ
Apr 25, 2024 10:56 AM | By VIPIN P V

കൽപ്പറ്റ: (truevisionnews.com) വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തോട് എൽഡിഎഫും യുഡിഎഫും മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

ഒരു ഭക്തൻ ക്ഷേത്രത്തിന് നൽകിയ വഴിപാടാണ് ഇത്തരത്തിൽ ആദിവാസികൾക്ക് കിറ്റ് നൽകാനാണെന്ന് പ്രചരിപ്പിച്ചത്.

ബിജെപിയെ അപമാനിച്ചോളൂ പക്ഷെ ആദിവാസികളെ അപമാനിക്കുന്നത് ശരിയല്ലെന്നും കൽപ്പറ്റയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കിറ്റിലുള്ള സാധനങ്ങൾ ആദിവാസികൾക്കുള്ളതാണെന്ന് കോൺഗ്രസിനും സിപിഎമ്മിനും എങ്ങനെ മനസിലായി? അരിയും പയറും പപ്പടവുമൊന്നും മറ്റുള്ളവർ ഭക്ഷിക്കില്ലെന്നാണോ ഇവർ പറയുന്നത്?

പൊലീസ് എഫ്ഐആർ എന്താണ്? ബിജെപിക്ക് പങ്കുണ്ടെന്ന് പറയാൻ എന്ത് തെളിവാണുള്ളത്?

ടി.സിദ്ധിഖാണ് നീചമായ ആരോപണം ഉന്നയിച്ചത്. രാഹുൽ ഗാന്ധിക്കും സിദ്ധിഖിനും ആദിവാസികളോട് എന്നും പുച്ഛമാണ്. ഈ നാട്ടിലെ വോട്ടർമാർ അതിന് മറുപടി പറയും.

പരാജയഭീതിയാണ് കോൺഗ്രസിൻ്റെ അസ്വസ്ഥതയ്ക്ക് പിന്നിൽ. രാഹുൽ ഗാന്ധി 5 വർഷം കൊണ്ട് ആദിവാസികൾക്ക് എന്തു കൊടുത്തു എന്നതാണ് ചോദ്യം.

അതാണ് ഞങ്ങൾ ചർച്ച ചെയ്യുന്നത്. ക്വിറ്റ് രാഹുൽ എന്നാണ് വയനാട്ടുകാർ പറയുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

#LDF #UDF #apologize #tribal #community #Wayanad - #KSurendran

Next TV

Related Stories
#accident | സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിസാര പരിക്ക്

Nov 28, 2024 07:21 PM

#accident | സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിസാര പരിക്ക്

ഓട്ടോയിലുണ്ടായിരുന്ന നാല് കുട്ടികളും ഡ്രൈവറും നിസാര പരിക്കുകളോടെ...

Read More >>
#Faseeladeath | ഫസീലയുടെ പീഡന പരാതിയില്‍ ജയിലിൽ കിടന്നു; പിണക്കം മാറി അടുത്തിട്ട് ദിവസങ്ങൾ മാത്രം, കൊലയ്ക്ക് പിന്നിൽ വിരോധമോ?

Nov 28, 2024 07:17 PM

#Faseeladeath | ഫസീലയുടെ പീഡന പരാതിയില്‍ ജയിലിൽ കിടന്നു; പിണക്കം മാറി അടുത്തിട്ട് ദിവസങ്ങൾ മാത്രം, കൊലയ്ക്ക് പിന്നിൽ വിരോധമോ?

പിണക്കത്തിലായ ഇരുവരും വീണ്ടും അടുത്തിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂവെന്നാണ് പൊലീസിന് കിട്ടിയ...

Read More >>
#HighCourt | ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; ആളുകളുടെ സുരക്ഷയും പ്രധാനമാണ്, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Nov 28, 2024 05:58 PM

#HighCourt | ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; ആളുകളുടെ സുരക്ഷയും പ്രധാനമാണ്, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ആനകളുടെ എണ്ണം പ്രായോഗികമായി തീരുമാനിക്കേണ്ടതാണ്. ആന എഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമല്ല. മാര്‍ഗരേഖ പ്രകാരം 23 മീറ്ററിനുള്ളില്‍ നിര്‍ത്താവുന്ന...

Read More >>
#Inspection | വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

Nov 28, 2024 05:52 PM

#Inspection | വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും കമ്മിഷണർ അറിയിച്ചു. സൂക്ഷിക്കേണ്ട രേഖകളെ സംബന്ധിച്ച വിശദമായ പരിശോധന...

Read More >>
#MissingCase | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിക്കായി അന്വേഷണം ഊർജിതം; സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ട് മാസം മുൻപ്

Nov 28, 2024 05:34 PM

#MissingCase | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിക്കായി അന്വേഷണം ഊർജിതം; സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ട് മാസം മുൻപ്

മറ്റ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുകയാണ്...

Read More >>
Top Stories

GCC News