#HOMEVOTE | വീട്ടിൽനിന്നും ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി; വയോധികന്റെ മകനെതിരെ കേസ്

#HOMEVOTE | വീട്ടിൽനിന്നും ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി; വയോധികന്റെ മകനെതിരെ കേസ്
Apr 25, 2024 08:00 AM | By Athira V

കുന്നമംഗലം (കോഴിക്കോട്): ( www.truevisionnews.com  ) ‘വീട്ടില്‍നിന്നും വോട്ട്’ സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയ മകനെതിരെ കേസ്.

മലയമ്മ പുള്ളന്നൂരിലെ ഞെണ്ടാഴിയില്‍ മൂസയുടെ മകൻ ഹമീദിനെതിരെയാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്. വയോധികനായ മൂസയുടെ വോട്ട് രേഖപ്പെടുത്താൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. 

പ്രത്യേക സാഹചര്യമായതിനാല്‍ മൂസയുടെ വോട്ട് ഓപ്പണ്‍ വോട്ടായി ഹമീദ് രേഖപ്പെടുത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനിടയില്‍ ഇയാള്‍ സ്വന്തം മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്തു.

ഇത് ശ്രദ്ധയില്‍പ്പെട്ട റിട്ടേണിങ് ഓഫീസറാണ് പൊലീസില്‍ പരാതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമത്തിനെതിരായ പ്രവർത്തനമാണ് ഹമീദിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

വോട്ട് രേഖപ്പെടുത്തുമ്പാള്‍ ഉണ്ടാവേണ്ട സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. ദൃശ്യങ്ങള്‍ പകർത്തിയ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മുൻകൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിലുള്ള വയോധികർക്കുമാണ് വീട്ടില്‍നിന്നും വോട്ടിന് അവസരം ലഭിച്ചിട്ടുള്ളത്.

#case #registered #against #kozhikode #malayamma #native #recording #open #vote #visuals #mobile #phone

Next TV

Related Stories
#Onlinescam | ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ യുവാവിന് 12.45 ലക്ഷം നഷ്ടമായി; സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു

May 4, 2024 11:43 AM

#Onlinescam | ഓൺലൈൻ തട്ടിപ്പ്: കണ്ണൂരിൽ യുവാവിന് 12.45 ലക്ഷം നഷ്ടമായി; സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു

ഫേസ്ബുക്കിൽ മാരുതി ഗാർമെൻസ് അഹമ്മദാബാദിൽ നിന്നും ഡ്രസ് ഐറ്റം പർച്ചേസ് ചെയ്‌ത മട്ടന്നൂർ സ്വദേശിക് 5,200 രൂപ...

Read More >>
#vibratingnailclipper   | വൈബ്രേറ്റ് ചെയ്യുന്ന വിദേശ നിർമിത നഖംവെട്ടി നാല് വയസുകാരന്റെ നാവിൽ കുടുങ്ങി; പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

May 4, 2024 11:43 AM

#vibratingnailclipper | വൈബ്രേറ്റ് ചെയ്യുന്ന വിദേശ നിർമിത നഖംവെട്ടി നാല് വയസുകാരന്റെ നാവിൽ കുടുങ്ങി; പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

മലപ്പുറം പെരിന്തല്‍മണ്ണ അസനന്റ് ഇഎന്‍ടി ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ. അനുരാധ വര്‍മയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് നഖംവെട്ടി...

Read More >>
#custodialmurdercase  | താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസ്: നാല് പൊലീസുകാര്‍ അറസ്റ്റില്‍

May 4, 2024 11:43 AM

#custodialmurdercase | താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസ്: നാല് പൊലീസുകാര്‍ അറസ്റ്റില്‍

ചേളാരിയിൽ നിന്ന് കഴിഞ്ഞ ജൂലായ് 31ന് രാത്രിയിലാണ് താമിർ ഉൾപ്പെടെയുള്ളവരെ പൊലീസ്...

Read More >>
#childdeath | നവജാത ശിശുവിന്‍റെ കൊലപാതകം; യുവതി മൊഴിയില്‍ പറഞ്ഞ യുവാവിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം

May 4, 2024 11:17 AM

#childdeath | നവജാത ശിശുവിന്‍റെ കൊലപാതകം; യുവതി മൊഴിയില്‍ പറഞ്ഞ യുവാവിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം

യുവതിയെ കസ്റ്റഡിയിലെടുത്തായിരിക്കും കൂടുതല്‍ വിവരങ്ങള്‍...

Read More >>
Top Stories