#death | ട്രെയിനിൽ നിന്ന് വീണ് ഗർഭിണി മരിച്ച സംഭവം; അപായച്ചങ്ങല പ്രവർത്തിച്ചില്ലെന്ന് ബന്ധുക്കൾ, അന്വേഷണം

#death | ട്രെയിനിൽ നിന്ന് വീണ് ഗർഭിണി മരിച്ച സംഭവം; അപായച്ചങ്ങല പ്രവർത്തിച്ചില്ലെന്ന് ബന്ധുക്കൾ, അന്വേഷണം
May 4, 2024 10:57 AM | By VIPIN P V

ചെന്നൈ: (truevisionnews.com) എഗ്‌മൂർ– കൊല്ലം എക്സ്പ്രസിൽ യാത്ര ചെയ്ത ഗർഭിണി ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം തുടങ്ങി.

തെങ്കാശി ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്തൂരിയാണ്(22) മരിച്ചത്. വളകാപ്പ് ചടങ്ങിനായി ചെന്നൈയിൽ നിന്നു തെങ്കാശിയിലേക്കു പോകവേ കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപം വച്ച് വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

ഏഴുമാസം ഗർഭിണിയായിരുന്ന യുവതി ഛർദിക്കാനായി കംപാർട്മെന്റിലെ വാഷ്‌ബേസിന് സമീപം നിൽക്കവേ പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു.

ബന്ധുക്കൾ ഉടൻ തന്നെ അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നില്ല. തുടർന്ന് അടുത്ത കംപാർട്മെന്റിൽ പോയി അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു.

അപ്പോഴേക്കും ട്രെയിൻ എട്ട് കിലോമീറ്ററോളം പിന്നിട്ടിരുന്നു. കസ്തൂരിക്കായി ട്രാക്കിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് കുടുംബം റെയിൽവെ പൊലീസിൽ പരാതി നൽകി.

പൊലീസ് നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്ച പുലർച്ചെ പൂവനൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അപായച്ചങ്ങല പ്രവർത്തിച്ചിരുന്നെങ്കിൽ യുവതിയെ രക്ഷിക്കാനാകുമായിരുന്നെന്നു ബന്ധുക്കൾ പറയുന്നു.

9 മാസം മുൻപായിരുന്നു കസ്തൂരിയുടെ വിവാഹം. ട്രെയിൻ കൊല്ലത്ത് എത്തിയ ശേഷം റെയിൽവേ അധികൃതരും ആർപിഎഫ് ഉദ്യോഗസ്ഥരും കംപാർട്മെന്റിൽ പരിശോധന നടത്തി.

അപായച്ചങ്ങല കൃത്യമായി പ്രവർത്തിച്ചിരുന്നോ എന്നതും വീഴ്ച സംഭവിച്ചത് എവിടെയാണെന്നും കണ്ടെത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

#pregnant #woman #died #falling #train #Relatives, #investigation #work

Next TV

Related Stories
##policestationfire| 14കാരിയായ ഭാര്യാസഹോദരിയെ വിവാഹം കഴിച്ചു; കസ്റ്റഡിയിലിരിക്കെ ഇരുവരും മരിച്ചു, ബീഹാറിൽ പൊലീസ് സ്റ്റേഷൻ കത്തിച്ചു

May 18, 2024 12:17 PM

##policestationfire| 14കാരിയായ ഭാര്യാസഹോദരിയെ വിവാഹം കഴിച്ചു; കസ്റ്റഡിയിലിരിക്കെ ഇരുവരും മരിച്ചു, ബീഹാറിൽ പൊലീസ് സ്റ്റേഷൻ കത്തിച്ചു

പൊലീസ് കസ്റ്റഡിയിലിരിക്കെ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷൻ...

Read More >>
#Heavyrain | കനത്ത മഴ: റെയിൽപ്പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു; ട്രെയിൻ സർവീസ് റദ്ദാക്കി

May 18, 2024 11:51 AM

#Heavyrain | കനത്ത മഴ: റെയിൽപ്പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു; ട്രെയിൻ സർവീസ് റദ്ദാക്കി

യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചു. കനത്ത മഴയുണ്ടാകാനുള്ള മുന്നറിയിപ്പുള്ളതിനാൽ നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട്...

Read More >>
#accident | തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

May 18, 2024 08:35 AM

#accident | തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികൻ ബസ് ഡ്രൈവറെ അറിയിച്ചതോടെ വാഹനം പെട്ടെന്ന്...

Read More >>
#dead|ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; ശേഷം ജീവനൊടുക്കി ഭര്‍ത്താവ്

May 18, 2024 07:39 AM

#dead|ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; ശേഷം ജീവനൊടുക്കി ഭര്‍ത്താവ്

യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ തർക്കമുണ്ടായതായി...

Read More >>
#AirIndia | എസി യൂണിറ്റിൽ തീപിടുത്തമെന്ന് സംശയം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

May 17, 2024 09:08 PM

#AirIndia | എസി യൂണിറ്റിൽ തീപിടുത്തമെന്ന് സംശയം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

സംഭവസമയത്ത് വിമാനത്തിൽ 175 യാത്രക്കാരുണ്ടായിരുന്നതായി ദില്ലി എയർപോർട്ട് ഉദ്യോഗസ്ഥൻ...

Read More >>
 #Congress |കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ

May 17, 2024 08:58 PM

#Congress |കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ

കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ രാഹുൽ ഗാന്ധിയെ...

Read More >>
Top Stories