#tiger | രണ്ട് പേരെ ആക്രമിച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തി

#tiger | രണ്ട് പേരെ ആക്രമിച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തി
Apr 24, 2024 08:17 PM | By VIPIN P V

കുലശേഖരം: (truevisionnews.com) തിരുനന്തിക്കര കാക്കച്ചലിന് സമീപം ബൈക്കിൽ പൈനാപ്പിൾ തോട്ടത്തിലേയ്ക്ക് പോവുകയായിരുന്ന ആളെയും റബ്ബർ തോട്ടത്തിൽ പണിയിൽ ഉണ്ടായിരുന്ന തൊഴിലാളിയേയും ആക്രമിച്ച പെൺ കടുവയെ തോട്ടത്തിലെ കുഴിയിൽ ചത്ത നിലയിൽ കണ്ടെത്തി.

കടുവയ്ക്ക് ഒമ്പത് വയസ്സ് പ്രായം വരും. ഫോറസ്റ്റ് അധികൃതർ നടത്തിയ പരിശോധനയിൽ മരണകാരണം മുള്ളൻപന്നിയുടെ മുള്ളുകൾ കഴുത്തിലും മറ്റും തറച്ച് ഉണ്ടായ പരിക്കുമൂലമാണെന്നാണ് പ്രാഥമിക നിഗമനം.

മൃഗ ഡോക്ടർ എത്തി പോസ്റ്റ്മാർട്ടം നടത്തിയാലെ യഥാർത്ഥ കാരണം വ്യക്തമാകൂ. ബുധനാഴ്ച രാവിലെ ബൈക്കിൽ പോവുകയായിരുന്ന ജയൻ(28)നെയാണ് ആദ്യം ഇടിച്ച് തള്ളിയിട്ടത്.

തുടർന്ന് റബ്ബർ തോട്ടത്തിൽ കടന്ന കടുവ അവിടെ ജോലി ചെയ്യുകയായിരുന്ന ഭൂത ലിംഗം(64)നെ ആക്രമിച്ചു. രണ്ട് പേർക്കും ഗുരുതരമായി പരിക്കേറ്റു.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫോറസ്റ്റ് അധികൃതരും തെരച്ചിൽ നടത്തുന്നതിനിടയിലാണ് തോട്ടത്തിലെ കുഴിയിൽ കടുവയെ അവശനിലയിൽ കണ്ടത്.

തുടർന്ന് വേണ്ട മുൻകരുതലോടെ കടുവയെ പുറത്ത് എടുത്തപ്പോഴാണ് കഴുത്തിൽ മുള്ളൻപ്പന്നിയുടെ മുള്ളുകൾ ഏറ്റ മുറിവുകൾ കാണാനായത്.

മുള്ളൻപ്പന്നിയെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ അതിൽ നിന്നും ഏറ്റ മുള്ളുകൾ തറച്ച വേദനയിൽ ഓടുന്നതിനിടയിലായിരിക്കാം രണ്ട് തൊഴിലാളികളെ ആക്രമിച്ചതെന്നാണ് നിഗമനം.

#tiger #attacked #two #people #founddead

Next TV

Related Stories
#accident | ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം 21 ആയി

May 30, 2024 07:02 PM

#accident | ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം 21 ആയി

പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ്...

Read More >>
#Goldsmuggling | സ്വർണ്ണം കടത്തിയക്കേസ്; ശശി തരൂരിൻ്റെ പിഎയെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു

May 30, 2024 05:19 PM

#Goldsmuggling | സ്വർണ്ണം കടത്തിയക്കേസ്; ശശി തരൂരിൻ്റെ പിഎയെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു

അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും തരൂർ അറിയിച്ചു. സംഭവം സിപിഎമ്മും ബിജെപിയും തരൂരിനെതിരെ...

Read More >>
#Madrasateacher | റോഡ‍് മുറിച്ചുകടക്കവെ 2.43 ലക്ഷം രൂപ വീണുകിട്ടി; ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് മദ്റസാ അധ്യാപകൻ

May 30, 2024 04:05 PM

#Madrasateacher | റോഡ‍് മുറിച്ചുകടക്കവെ 2.43 ലക്ഷം രൂപ വീണുകിട്ടി; ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് മദ്റസാ അധ്യാപകൻ

വീട്ടിലെത്തിയപ്പോഴാണ് 15 പവനോളം സ്വര്‍ണാഭരണങ്ങളുള്ള ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. പലയിടത്തും അന്വേഷിച്ചെങ്കിലും...

Read More >>
#pancard | പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലേ? ഇരട്ടി നികുതി നല്‍കേണ്ടി വരും, അവസാന തിയതി നാളെ

May 30, 2024 01:54 PM

#pancard | പാനും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലേ? ഇരട്ടി നികുതി നല്‍കേണ്ടി വരും, അവസാന തിയതി നാളെ

ആദായനികുതി നിയമം അനുസരിച്ച് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇരട്ടി നിരക്കിലായിരിക്കും ടിഡിഎസ് ഈടാക്കുക....

Read More >>
#complaint |  മൂത്രക്കല്ലിന് ചികിത്സ തേടിയെത്തിയ 30 കാരിയുടെ വൃക്ക നീക്കം ചെയ്തു; പുറത്ത് പറയാതിരിക്കാൻ പണം വാഗ്ദാനം ചെയ്ത് ഡോക്ടർ

May 30, 2024 01:25 PM

#complaint | മൂത്രക്കല്ലിന് ചികിത്സ തേടിയെത്തിയ 30 കാരിയുടെ വൃക്ക നീക്കം ചെയ്തു; പുറത്ത് പറയാതിരിക്കാൻ പണം വാഗ്ദാനം ചെയ്ത് ഡോക്ടർ

ഡോ.സഞ്ജയ് ധൻഖറിന്റെ ഉടമസ്ഥതയിലുള്ള ധൻഖർ ആശുപത്രിയിലാണ് സംഭവം നടന്നത്. നുവാ ഗ്രാമത്തിലെ ഈദ് ബാനോ എന്ന യുവതി സ്ത്രീക്ക് മൂത്രക്കല്ല് മൂലം നിരവധി...

Read More >>
Top Stories

GCC News